തിരുവനന്തപുരം: പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി (51) അന്തരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ലേക്ക് വ്യൂവിൽ പ്രയാഗയിലായിരുന്നു താമസം. നാലു മാസമായി ചികത്സയിലായിരുന്നു. അഞ്ഞൂറിലധികം സിനിമകളിൽ ശബ്ദസാന്നിധ്യമായ അമ്പിളി മോനിഷയ്ക്ക് ശബ്ദം നൽകിയതിലൂടെയാണ് പ്രശസ്തയായത്. മോനിഷയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ആദ്യ ചിത്രം നഖക്ഷതങ്ങൾ മുതൽ അവസാന ചിത്രം വരെ ശബ്ദം നൽകിയത് അമ്പിളിയായിരുന്നു. ശാലിനിയുടെ കുട്ടിക്കാലത്തും അമ്പിളിയായിരുന്നു ശബ്ദം നൽകിയിരുന്നത്. ഇതിന് പുറമെ ശോഭന, ജോ മോൾ, രോഹിണി, അംബിക, റാണി പത്മിനി, പാർവതി, രഞ്ജിനി, ലിസി, സിതാര, ശാരി, ഉവവശി, ചിപ്പി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങൾക്കുവേണ്ടി തിരക്കഥ ഒരുക്കിയിട്ടുണ്ട്. മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയെത്തിയ കന്നഡ ചിത്രം ഭക്തകണ്ണപ്പയിൽ ശബ്ദം നൽകിയാണ് ഡബ്ബിങ് രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അന്ന്എട്ടാം വയസ്സു മാത്രമായിരുന്നു പ്രായം. പതിമൂന്നാം വയസ്സിൽ ലോറിയിലാണ് ആദ്യമായി ഒരു നായികയ്ക്ക് ശബ്ദം നൽകുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭർത്താവ്. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന പാല തങ്കത്തിന്റെ മകളാണ്. മക്കൾ: വൃന്ദ (എസ്.ബി.ഐ, വട്ടിയൂർക്കാവ്), വിദ്യ. മരുമകൻ: അരവിന്ദ് (ടെക്നോപാർക്ക്). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ. Content Highlights:Dubbing Artist Ambili Passed Away Malayalam Film Monisha
from mathrubhumi.latestnews.rssfeed https://ift.tt/2LUr0B0
via
IFTTT
No comments:
Post a Comment