പോത്തും പന്നിയും തിന്നിരുന്ന നെഹ്‌റു പണ്ഡിറ്റ് അല്ലെന്ന് ബി.ജെ.പി എം.എല്‍.എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

പോത്തും പന്നിയും തിന്നിരുന്ന നെഹ്‌റു പണ്ഡിറ്റ് അല്ലെന്ന് ബി.ജെ.പി എം.എല്‍.എ

ന്യൂഡൽഹി: വിവാദ പരാമർശങ്ങൾ സ്ഥിരം ശീലമാക്കിയ രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ ഗ്യാൻ ദേവ് അഹുജയുടെ വിവാദ മൊഴികൾ അവസാനിക്കുന്നില്ല. ഇത്തവണ രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ് അഹുജയുടെഇരയായത്. നെഹ്റു ഒരിക്കലും ഒരു പണ്ഡിറ്റ് അല്ലെന്നും പോത്തിറച്ചിയുംപന്നിയിറച്ചിയുംകഴിക്കുന്ന ഒരാൾക്ക് പണ്ഡിറ്റ് ആവാൻ കഴിയില്ലെന്നുമാണ് അഹുജയുടെ പുതിയ പ്രസ്താവന. ബി.ജെ.പി ആസ്ഥാനം സന്ദർശിച്ച ശേഷമായിരുന്നു അഹുജയുടെ പ്രസ്താവന. കോൺഗ്രസ് ജാതീയതയുടെ പേരിൽ തിരഞ്ഞെടുപ്പുകൾ നടത്തുകയാണെന്നും അഹുജ ആരോപിച്ചു. ക്ഷേത്രങ്ങൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി പഠിച്ചത് ഇന്ദിരാ ഗാന്ധിയിൽ നിന്നാണ് എന്ന രാജസ്ഥാൻ പി.സി.സി പ്രസിഡന്റ് സച്ചിൻ പൈലറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കെയാണ് അഹുജ ഈ പ്രസ്താവന നടത്തിയത്. #WATCH: BJP MLA Gyan Dev Ahuja says, "Nehru was not a Pandit. One who ate beef and pork, cannot be a Pandit". (10.08.18) pic.twitter.com/faltELOAgr — ANI (@ANI) August 11, 2018 രാഹുൽ ഗാന്ധി ഇന്ദിരാ ഗാന്ധിയോടൊപ്പം ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടില്ല. ഇത് തെറ്റാണെങ്കിൽ ഞാൻ എന്റെ സ്ഥാനം രാജി വെക്കും. അല്ലാത്ത പക്ഷം സച്ചിൻ പൈലറ്റ് അയാളുടെ സ്ഥാനം രാജി വെക്കണം. അഹുജ കൂട്ടിച്ചേർത്തു. ഇത് ആദ്യമായല്ല അഹുജ ഗാന്ധി-നെഹ്റു കുടുംബങ്ങളെ ആക്രമിക്കുന്നത്. പശുക്കടത്ത് ഭീകരവാദത്തെക്കാൾ വലിയ കുറ്റമാണെന്ന പ്രസ്താവനയിലൂടെയായിരുന്ന അഹുജ ഒടുവിൽ വാർത്തകളിൽ ഇടം നേടിയത്. ഡൽഹിയിൽ നടക്കുന്ന 50 ശതമാനം ബലാത്സംഗങ്ങൾക്കും കാരണം ജെ.എൻ.യു വിദ്യാർത്ഥികൾ ആണെന്നായിരുന്നു അഹുജയുടെ മറ്റൊരു പ്രസ്താവന. content highlights:Nehru ate beef and pork, was not a pandit: Rajasthan BJP MLA Gyan Dev Ahuja


from mathrubhumi.latestnews.rssfeed https://ift.tt/2ns8hPp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages