തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനാ തീരുമാനം ഗവൺമെന്റിനെ ശക്തിപ്പെടുത്താനെന്ന് തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇ.പി ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശത്തേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും എൽ.ഡി.എഫും മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ ഗവൺമെന്റിനെ ശക്തിപ്പെടുത്താനുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. എൽ.ഡി.എഫ് കൺവീനറും സി.പി.എം സെക്രട്ടറിയും തമ്മിലുള്ള ചർച്ചയിലാണ് അന്തിമ തീരുമാനങ്ങൾക്ക് രൂപം നൽകുകയെന്നും ഇ.പി ജയരാജന്റെ പുന:പ്രവേശത്തേക്കുറിച്ച് പ്രത്യേക പ്രതികരണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2vAoBlt
via
IFTTT
No comments:
Post a Comment