കൊച്ചി: ജലനിരപ്പ് സംഭരണ ശേഷിയേക്കാൽ കുറഞ്ഞതോടെ ഇടമലയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ അടച്ചു. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാം നമ്പർ ഷട്ടർ അടച്ചിരുന്നു. ഒരു ഷട്ടർ ഉച്ചയോടെ അടക്കും. ഇടമലയാറിലെ മൂന്ന് ഷട്ടറുകൾ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. സമീപപ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നെടുമ്പാശേരി വിമാനത്തിന്റെ പ്രവർത്തനം രണ്ടു മണിക്കൂർ നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇടമലയാർ ഡാം അഞ്ച് വർഷത്തിന് ശേഷമാണ് വീണ്ടും തുറന്നത്. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 37.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളും 24 മണിക്കൂറും പ്രവർത്തനക്ഷമമാണ്. 1.8 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vBy4t4
via
IFTTT
No comments:
Post a Comment