തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ല, വിജയം ഉറപ്പെന്നും അമിത് ഷാ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ല, വിജയം ഉറപ്പെന്നും അമിത് ഷാ

ന്യൂഡൽഹി:മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും ബിജെപി തന്നെ വീണ്ടും സർക്കാരുണ്ടാക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഈ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി സർക്കാരുകൾക്കെതിരായി ഭരണവിരുദ്ധ വികാരമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം. തിരഞ്ഞെടുപ്പ് നേരത്തെ നടക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. റാഫേൽ വിമാനക്കരാറിൽ അഴിമതിയുണ്ടെന്ന ആരോപണത്തിന് പ്രതിരോധ മന്ത്രി കൃത്യമായ മറുപടി നൽകിയതാണ്. പ്രതിപക്ഷം പറയുന്നത് ആര് ഗൗരവമായി എടുക്കാനാണ്. പണിയൊന്നുമില്ലാത്ത അവർ പറയുന്നതാണോ അതോ പ്രതിരോധമന്ത്രി പറയുന്നതോ, ആര് പറയുന്നതാണ് നിങ്ങൾ ഗൗരവമായി എടുക്കുക എന്നായിരുന്നു മറുചോദ്യം. നോട്ട് നിരോധനത്തെക്കുറിച്ചുള്ള ചോദ്യത്തിന് എൻഡിഎ സർക്കാരിന് ഇതിൽ മൂന്നു ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന പണം തിരിച്ചുകൊണ്ടുവരുക, നികുതി വലയ്ക്ക് പുറത്തുള്ളവരെ കൂടി അതിലേക്ക് എത്തിക്കുക, നികുതി വെട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കുക-ഇതായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങൾ. നീരവ് മോദിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിച്ചുവരുകയാണെന്ന് ഷാ അവകാശപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങൾ നൈതികത പാലിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ അദ്ദേഹം അഭിമുഖത്തിൽ ശക്തമായി പിന്തുണക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2B8ZnAe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages