അന്വേഷണ സംഘം ജലന്ധറില്‍; വൈദികരുടെ മൊഴിയെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

അന്വേഷണ സംഘം ജലന്ധറില്‍; വൈദികരുടെ മൊഴിയെടുത്തു

ജലന്ധർ: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ രൂപതയിലെ നാലു വൈദികരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വൈദികർ അറിയിച്ചതായാണ് വിവരം. ബിഷപ്പിൽനിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും അവർ അന്വേഷണ സംഘത്തിനു മൊഴി നൽകി. അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തേക്കും. ബിഷപ്പ് ഹൗസിൽ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യൽ. ജലന്ധർ കന്റോൺമെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയും അന്വേഷണ സംഘം തെളിവ് ശേഖരിക്കും. ബിഷപ്പ് പീഡീപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണസംഘം ജലന്ധറിൽ എത്തിയിരിക്കുന്നത്.വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്ധർ കമ്മീഷണർ പി കെ സിൻഹയുമായി കൂടിക്കാഴ്ച നടത്തും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് ശ്രുതി പരന്നതോടെ വിശ്വാസികൾ ഇന്നലെ മുതൽ കൂട്ടമായാണ് രൂപതാ ആസ്ഥാനത്തെത്തിയത്. പ്രാർത്ഥനകൾ ചൊല്ലി കാൽനടയായും വാഹനങ്ങളിലും വിശ്വാസികൾ ഒഴുകിയെത്തിയതോടെ ജലന്ധർ ഡി.സി.പി. ഗുരുമീത് സിംഗിന്റെ നേതൃത്വത്തിലുള്ള സായുധ പോലീസ് സംഘം സ്ഥിതിഗതികൾ വിലയിരുത്താനെത്തി. ക്രമസമധാന പ്രശ്നമുണ്ടാകാൻ അനുവദിക്കില്ലെന്നാണ പഞ്ചാബ് പോലീസിന്റെ നിലപാട്. കേരളത്തിൽ നിന്നെത്തിയ അന്വേഷണ സംഘത്തിന് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷ്ണർ ഗുരുമീത് സിംഗ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീ മുൻപ് താമസിച്ചിരുന്ന ജലന്ധർ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. മുതിർന്ന വൈദികർ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധർ രൂപത പി ആർ ഓ ഫാ.പീറ്റർ കാവുമ്പുറം അറിയിച്ചു. വിശ്വാസികൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന രൂപത അധികൃതരുടെ ഉറപ്പ് വിശ്വാസത്തിലെടുത്തായിരിക്കും പോലീസിന്റെ തുടർ നടപടികൾ.


from mathrubhumi.latestnews.rssfeed https://ift.tt/2vB6aNE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages