മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിച്ചു; ഇടുക്കിയിൽ ഇറങ്ങാനായില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിച്ചു; ഇടുക്കിയിൽ ഇറങ്ങാനായില്ല

തിരുവനന്തപുരം: പ്രളയ പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയിൽ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ മൂലമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയിൽ ഇറങ്ങാൻ സാധിക്കാത്തത്. തുടർന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുംപ്രതിപക്ഷ നേതാവുമടങ്ങുന്ന സംഘംരാവലെ 7.45 ഓടു കൂടിയാണ്തിരുവനന്തപുരത്തെ ശംഖുമുഖം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്ന് യാത്രയാരംഭിച്ചത്. ഫോട്ടോ; ബിജു വർഗീസ് മൂന്നിടങ്ങളിൽ ഇറങ്ങി സ്ഥിതിഗതികൾ വിലയിരുന്നുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ മോശമായതിനാൽകട്ടപ്പന ഗവ. കോളേജ് ഗ്രൗണ്ടിൽമുഖ്യമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ ഇറക്കാൻ കഴിഞ്ഞില്ലഇനിവയനാട്, എറണാകുളം എന്നീ ജില്ലകളിലായിരിക്കും പര്യടനം. തുടക്കത്തിൽ ആറ് സ്ഥലങ്ങളിൽ ഇറങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഇത് മൂന്നാക്കുകയായിരുന്നു. രാവിലെ 7.45 ഓടു കൂടിയാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തെ ശംഖുമുഖം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ നിന്ന് യാത്രയാരംഭിച്ചത്. വയനാട്ടിൽ എത്തുന്നസംഘം സുൽത്താൻ ബത്തേരി, പനമരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.പിന്നീട് കോഴിക്കോട്ടെത്തി ഹെലികോപ്റ്ററിൽ ഇന്ധനം നിറച്ച ശേഷം എറണാകുളത്തേക്ക് തിരിക്കും. അവിടുത്തെ പ്രളയ പ്രദേശങ്ങൾ സന്ദർശിക്കും. ഫോട്ടോ: ബിജു വർഗീസ് മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യൻ എന്നിവരുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2vVGVVR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages