അമിത് ഷായ്ക്കും മകനുമെതിരെ പുതിയ ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

അമിത് ഷായ്ക്കും മകനുമെതിരെ പുതിയ ആരോപണം

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കും മകൻ ജയ്ഷായ്ക്കുമെതിരെ പുതിയ ആരോപണം. വൻ തുക വായ്പ നേടാനായി ജയ്ഷായുടെ കമ്പനി ലാഭം കൂട്ടിക്കാണിച്ചതായി കാരവൻ മാസിക റിപ്പോർട്ട് ചെയ്തു. ജയ്ഷായുടെ കുസും ഫിൻസെർവ് എൽ.എൽ.പി എന്ന കമ്പനി തിരിച്ചടവ് ശേഷി കൂട്ടിക്കാണിക്കാൻ ലാഭത്തിൽ കൃത്രിമംകാണിച്ചു എന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജയ്ഷായുടെ മറ്റൊരു കമ്പനിയായ ടെമ്പിൾ എന്റർപ്രൈസസും സമാനമായ രീതിയിലാണ് ലാഭം കാണിച്ചത്. ഈ ഇടപാടുകളിൽ അമിത് ഷായ്ക്കും പങ്കുണ്ടെന്നും കാരവന്റെ റിപ്പോർട്ടിൽ പറയുന്നു. കമ്പനിയിൽ അമിത് ഷായ്ക്കുള്ള പങ്കാളിത്തം മറച്ചുവെച്ചാണ് 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പട്ടിക നൽകിയത്. 2016 ൽ അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങൾ ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപുർ കൊമേഴ്സൽ കോപ്പറേറ്റീവ് ബാങ്കിൽ പണയം വെച്ചിരുന്നു. ഇവിടെ നിന്ന് കുസും ഫിൻസെർവിന് വേണ്ടി 25 കോടി വായ്പയെടുത്തു. 2016 മുതൽ അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളിൽ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പ നേടിയത്. കമ്പനിയുടെ ക്രെഡിറ്റ് 2017ൽ 300 ശതമാനത്തിലേക്ക് ഉയർന്നു. പുതിയ ബാലൻസ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്. ഇത്ര ചെറിയ ആസ്ഥിയുള്ള കമ്പനിക്ക് എങ്ങനെ ഇത്രവലിയ വായ്പ ലഭിച്ചു എന്ന ചോദ്യമാണ് കാരവൻ ചോദിക്കുന്നത്. ജാമ്യം നിന്ന ആളെന്ന നിലയിൽ അമിത് ഷായ്ക്ക് ആ ബിസിനസിൽ ഓഹരി ഉണ്ടാവുമെന്നും ഇക്കാര്യം സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്നുമാണ് കാരവൻ രേഖകൾ സഹിതം ഉന്നയിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2nsxt8s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages