'നാണം കെട്ട ജനതയാണെന്ന പരാമര്‍ശം' അര്‍ണബിനെതിരെ പൊങ്കാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

'നാണം കെട്ട ജനതയാണെന്ന പരാമര്‍ശം' അര്‍ണബിനെതിരെ പൊങ്കാല

ന്യൂഡൽഹി: കേരളത്തിനുള്ള യുഎഇ സഹായ വിവാദത്തിൽ നടത്തിയ ചാനൽ ചർച്ചയിൽ നാണംകെട്ട ജനതയെന്ന പരാമർശത്തിന്റെ പേരിൽ റിപബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെഓൺലൈൻ പ്രതിഷേധം. റിപബ്ലിക് ടിവിയുടെയും അർണബിന്റെയും ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലെല്ലാം പ്രതിഷേധവും പരിഹാസവും കമന്റുകളായി നിറയുകയാണ്. പ്രളയദുരിതത്തിൽ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ചുള്ള ചർച്ചയിൽതാൻ കണ്ടതിൽ വച്ചേറ്റവും നാണംകെട്ട ജനതയാണ് ഈ വിഭാഗം എന്ന പ്രയോഗമാണ് മലയാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിന് യുഎഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാർത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റിപബ്ളിക് ടിവി ചർച്ച സംഘടിപ്പിച്ചത്. ഇതിന്റെ ആമുഖത്തിലാണ് കേന്ദ്രത്തിന്റെ നിലപാടിനെ എതിർക്കുന്ന കേരളത്തെ വിമർശിച്ച് അർണബ് രൂക്ഷപരിഹാസം നടത്തിയത്. മലയാളികൾ നുണ പറയുകയാണെന്ന് സ്ഥാപിക്കാനായിരുന്നു അർണബ് ശ്രമിച്ചത്. വിമർശിക്കുന്നവർ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്സുമാണെന്നായിരുന്നു അർണബിന്റെ വാക്കുകൾ. എന്തൊരു നാണക്കേടാണിത്, എന്തൊരു ഗൂഢാലോചനയാണിത്, എന്തൊരു വിലകുറഞ്ഞ പ്രവർത്തിയാണിത്. എനിക്ക് മനസ്സിലാവുന്നില്ല ഇതിലൂടെ അവർക്ക് എന്താണ് ലഭിക്കുന്നതെന്ന്. സ്വന്തം രാജ്യത്തെ മോശമാക്കുന്നതിനാണോ അവർക്ക് പണം ലഭിക്കുന്നത്. അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ. ആരാണ് അവർക്ക് ഫണ്ട് നല്കുന്നത്. വിഷയം എന്താണെന്ന് വച്ചാൽ ഇത് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ്. മതപരമായ നുണകൾ പ്രചരിപ്പിക്കുകയാണ്. അർണബ് തുടർന്നു. (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = '//connect.facebook.net/en_US/sdk.js#xfbml=1&version=v2.6'; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk')); ആരാണ് നുണ പ്രചരിപ്പിക്കുന്നത് എന്ന് ചോദിച്ചായിരുന്നു അർണബ് പാനലിസ്റ്റുകൾക്ക് നേരെ തിരിഞ്ഞത്. നിമിഷങ്ങൾക്കകം അർണബിനെ ചീത്തവിളിച്ചും പരിഹസിച്ചുമുള്ള കമന്റുകളും ട്രോളുകളുമായി സോഷ്യൽമീഡിയ നിറഞ്ഞു. അർണബ് ബിജെപിയുടെയും മോദിയുടെയും വളർത്തുനായ ആണെന്നതു മുതൽ കേരളത്തിലെ തെരുവിലൂടെ നടക്കാനുള്ള ധൈര്യമുണ്ടോ എന്ന വെല്ലുവിളി വരെ കമന്റുകളിൽ നിറയുകയാണ്. കൂടുതൽ കമന്റുകളും മലയാളത്തിൽ തന്നെയാണ്. content highlights:Arnab Goswami faces social media attack for Kerala flood aid comment, Replubic TV, Kerala Flood Relief


from mathrubhumi.latestnews.rssfeed https://ift.tt/2oc7L8E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages