വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ നേതാക്കള്‍ വെള്ളത്തില്‍ വീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിനിടെ നേതാക്കള്‍ വെള്ളത്തില്‍ വീണു

ലഖ്നൗ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെ വള്ളം മറിഞ്ഞ് ബി.ജെ.പി നേതാക്കൾ പുഴയിൽ വീണു. എം.പിയും എം.എൽ.യുമടങ്ങുന്ന സംഘം വെള്ളത്തിൽ വീണയുടൻ പോലീസ് അവരെ രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ ബസ്തി നദിയിലാണ് സംഭവം നടന്നത്. യു.പിയിലെ മുൻ ബി.ജെ.പി പ്രസിഡന്റ് രാമപതി റാം ത്രിപാഠി, ഹരീഷ് ദ്വിവേദി എം.പി, രാം ചൗധരി എം.എൽ.എ, മുതിർന്ന ബി.ജെ.പി നേതാക്കൾ, പോലീസ് സൂപ്രണ്ട് ദിലീപ് കുമാർ തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. നദിക്കരയോടു ചേർന്നായിരുന്നു ചടങ്ങ്. അതിനാൽ വലിയ അപകടം ഒഴിവായി. നേതാക്കൾ വീണയുടൻ പോലീസ് ഉദ്യോഗസ്ഥർ വെള്ളത്തിൽ ചാടി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. വള്ളത്തിൽ നിറയെ ആളുകളുണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. content highlight:BJP Leaders Fall Into River Trying To Scatter Vajpayees Ashes In UP


from mathrubhumi.latestnews.rssfeed https://ift.tt/2Nfxfg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages