അഹമ്മദാബാദ്: കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് പത്രത്തിനെതിരേ അനിൽ അംബാനി റിലയൻസ് ഗ്രൂപ്പ് കമ്പനി അപകീർത്തിക്കേസ് ഫയൽ ചെയ്തു. റാഫേൽ ഇടപാടിന്റെ പശ്ചാത്തലത്തിൽ കമ്പനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയ ലേഖനം പ്രസിദ്ധീകരിച്ചതിനാണ് കേസ്. ഗുജറാത്ത് കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിലിനെതിരെയും കേസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. അയ്യായിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നാഷണൽ ഹെറാൾഡിനെതിരേ പരാതി നൽകിയിരിക്കുന്നത്. നാഷണൽ ഹെറാൾഡ് പബ്ളിഷർമാരായ അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡ്, എഡിറ്റർ ഇൻ ചാർജ് സഫർ അഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേർത്താണ് കേസ്. പ്രധാനമന്ത്രി നരേന്ദ്രമാദി റാഫേൽ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് അനിൽ അംബാനി റിലയൻസ് ഡിഫൻസ് കമ്പനി സ്ഥാപിച്ചതെന്നാണ് ലേഖനത്തിലുള്ളത്. ഈ പരാമർശം അപകീർത്തികരമാണെന്നും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. സർക്കാർ നിക്ഷിപ്തതാല്പര്യങ്ങളും വിട്ടുവീഴ്ച്ചകളും കമ്പനിക്കായി ചെയ്തെന്ന തരത്തിലുള്ള പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിയലൻസ് ഗ്രപ്പിന് ദോഷകരമായ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കുന്നതാണെന്നുമാണ് അനിൽ അംബാനിയുടെ ആരോപണം. ശക്തിസിൻഹ് ഗോഹിലിനോടും അയ്യായിരം കോടി രൂപയാണ് മാനനഷ്ടക്കേസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നതിനെതിരേ മുമ്പും നിരവധി കോൺഗ്രസ് നേതാക്കൾക്ക് അനിൽ അംബാനിയുടെ കമ്പനി പരാതി നല്കിയിട്ടുണ്ട്. content highlights:Anil Ambani , 5,000 Crore Defamation Case,CaseAgainst National Herald
from mathrubhumi.latestnews.rssfeed https://ift.tt/2LmcA8x
via
IFTTT
No comments:
Post a Comment