കൊൽക്കത്ത: ബിജെപി വിരുദ്ധ മതേതര ശക്തികൾ ഒന്നിക്കേണ്ട സമയമാണ് 2019 ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന് നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെൻ. ജനാധിപത്യം അപകടത്തിലാണ്. ബിജെപി വിരുദ്ധ ചേരിക്കൊപ്പം നിൽക്കാൻ ഇടത് കക്ഷികൾ മടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിനെതിരായ എതിർപ്പ് നാം പ്രകടിപ്പിക്കണം. വർഗീയത വലിയ ഭീഷണിയായി മാറിയിരിക്കുന്നു. അതിനെതിരെ പോരാടേണ്ട സമയത്ത് മാറിനിൽക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം 31 ശതമാനം മാത്രം വോട്ട് നേടിയാണ് ബിജെപി ഭരിക്കുന്നത്. 2014 ലിൽ എന്താണ് സംഭവിച്ചത്? ഒരു പാർട്ടിക്ക് 55 ശതമാനം സീറ്റുകൾ കിട്ടി. യഥാർഥത്തിൽ അവർക്ക് ലഭിച്ചത് 31 ശതമാനം വോട്ട് മാത്രമാണ്. ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തിൽ ശിശിർ മഞ്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചർച്ചാപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ രജിസ്റ്റർ വിഷയത്തിൽ ഇടതുകക്ഷികൾക്ക് മുൻപെ തൃണമൂൽ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിൽ ഇടതുപക്ഷത്തിന് അഭിമാനിക്കാനില്ല. ഇടതുപക്ഷമാണ് എന്ന് അഭിമാനിക്കുന്നുവെങ്കിൽ ഒരു വിഷയം വരുമ്പോൾ അവർ ശബ്ദിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Amartya Sen
from mathrubhumi.latestnews.rssfeed https://ift.tt/2NjmgT3
via
IFTTT
No comments:
Post a Comment