മുന്‍ കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്തു; മ്യാന്‍മര്‍ സ്വദേശി പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

മുന്‍ കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്തു; മ്യാന്‍മര്‍ സ്വദേശി പിടിയില്‍

ഹൈദരാബാദ്: മുൻ കാമുകിയും സഹപ്രവർത്തകയുമായിരുന്ന യുവതിയുടെ സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ച മ്യാൻമർ സ്വദേശിയെ പോലീസ് പിടികൂടി. ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും ബലാപൂരിൽ താമസക്കാരനുമായ മുഹമ്മദ് അൻവറിനെയാണ് മ്യാൻമർ സ്വദേശിനിയായ പഴയ സഹപ്രവർത്തകയുടെ പരാതിയിൽ പോലീസ് പിടികൂടിയത്. തന്റെ സ്വകാര്യ ചിത്രങ്ങൾ അൻവർ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും, ഭർത്താവിന് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ബണ്ട്ലാഗുഡയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് മ്യാൻമർ സ്വദേശികളായ ഇരുവരും പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമാവുകയും ഇരുവരും തമ്മിൽ പലതവണ ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്തു. ഇതിനിടെ സ്വകാര്യനിമിഷങ്ങളെല്ലാം അൻവർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. എന്നാൽ ജൂലായ് മാസത്തിൽ യുവതിയുടെ മാതാപിതാക്കൾ മ്യാൻമർ സ്വദേശിയായ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. യുവതിയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് അൻവർ കാനഡയിൽ ജോലിചെയ്യുന്ന ഭർത്താവിന് യുവതിയുടെ സ്വകാര്യചിത്രങ്ങൾ അയച്ചുകൊടുത്തത്. ഇതിനുപുറമേ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിച്ചും, വാട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രങ്ങൾ പ്രചരിപ്പിച്ചു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2PEKZm9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages