വാഷിങ്ടൺ: യു.എസ് സെനറ്ററും വിയറ്റ്നാം യുദ്ധ നായകനുമായ ജോൺ മക്കെയിൻ (81) അന്തരിച്ചു. 2008 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു. കഴിഞ്ഞ വർഷംതലച്ചോറിൽ ഗുരുതരമായ ട്യൂമർ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബി.ബി.സി റിപ്പോർട്ടു ചെയ്തു. ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച മുതൽ ചികിത്സ അവസാനിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ജൂലായിൽ ഇടതു കണ്ണിനു മുകളിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തലച്ചോറിനെ ബാധിച്ച ട്യൂമർ ഡോക്ടർമാർ കണ്ടെത്തുന്നത്. എട്ടു തവണ സെനറ്ററായിരുന്നു മക്കെയിൻ. 2008 തിരഞ്ഞെുപ്പിൽ ബരാക് ഒബാമക്കെതിരെ സ്ഥാനാർത്ഥിയായതോടെയാണ് മക്കെയിൻ വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്.നിലവിൽ സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി ചെയർമാനായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് ഫൈറ്റർ പൈലറ്റായിരുന്നു അദ്ദേഹം. വിമാനം വെടിവെച്ചിട്ടതോടെ മക്്കെയിൻ അഞ്ചുവർഷം യുദ്ധത്തടവുകാരനായിരുന്നു. അക്കാലത്ത് അനുഭവിച്ച പീഡനങ്ങളേത്തുടർന്ന് കടുത്ത ശാരീരിക അവശതകൾ അദ്ദേഹം അനുഭവിച്ചിരുന്നു. Content Highlights:US Senator John McCain dies
from mathrubhumi.latestnews.rssfeed https://ift.tt/2MvEOmC
via
IFTTT
No comments:
Post a Comment