മധുര:രാഷ്ട്രീയ തിരിച്ചുവരവിന് കളമൊരുക്കി റാലിയുമായി എം.കെ അഴഗിരി. 2014 ലിൽ ഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാഷ്ട്രീയത്തിൽ സജീവമാകാതിരുന്ന അഴഗിരി കരുണാനിധിയുടെ വേർപാടിന് പിന്നാലെയാണ് റാലിയുമായി തിരിച്ചുവരവിന് കോപ്പുകൂട്ടുന്നത്. സപ്തംബർ അഞ്ചിന് സംഘടിപ്പിച്ചിരിക്കുന്ന റാലി ഡിഎംകെയ്ക്കുള്ള മുന്നറിയിപ്പായിരിക്കുമെന്ന് അഴഗിരി ശനിയാഴ്ച അഭിപ്രായപ്പെട്ടു. തന്റെ സംഘടനാപാടവം എതിരാളികൾ പോലും അംഗീകരിച്ചതാണ്. റാലി കഴിയുമ്പോൾ പാർട്ടിയിലെ ചില നേതാക്കൾക്ക് കൂടി അത് ബോധ്യമാകുമെന്ന് അഴിഗിരി പറയുന്നു. കരുണാനിധി ജീവിച്ചിരിക്കെ പോലും പാർട്ടിയിൽ ഒരു പദവിയും ഞാൻ ആഗ്രഹിച്ചിട്ടില്ല. മറിച്ച് പാർട്ടി അധ്യക്ഷനാകാൻ സ്റ്റാലിനായിരുന്നു തിടുക്കം. തന്റെ പിതാവിന്റെ യഥാർഥ ബന്ധുക്കളെല്ലാം എന്റെ പക്ഷത്താണ്. തമിഴ്നാട്ടുകാരും പിന്തുണക്കുന്നത് എന്നെയാണ്, സമയം എല്ലാത്തിനും ഉത്തരം നൽകും. ഇതുമാത്രമാണ് ഇപ്പോൾ പറയാനുള്ളത്-അഴഗിരി ആഗസ്റ്റിന് പറഞ്ഞ വാക്കുകളാണിത്. പാർട്ടിയിലേക്കുള്ള മടങ്ങിവരവിന് എതിര് നിൽക്കുന്നത് സ്റ്റാലിനാണെന്ന് അഴഗിരി ആരോപിച്ചു. കരുണാനിധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് മൗനറാലിയാണ് സപ്തംബർ അഞ്ചിന് അഴഗിരി നടത്തുന്നത്. ജനക്കൂട്ടത്തെ അണിനിരത്തി ശക്തിതെളിയിക്കാനുള്ള സന്ദർഭമായും അഴഗിരി ഇതിലൂടെ ലക്ഷ്യമിടുന്നു. ഡിഎംകെയിലുണ്ടായിരുന്ന കാലത്ത് മധുരയിൽ കാര്യങ്ങൾ നിയന്ത്രിച്ചത് അഴഗിരിയായിരുന്നു. അഴഗിരിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കരുണാനിധിയില്ലാത്ത ഡിഎംകയെ ഒറ്റക്കെട്ടായി നിലനിർത്തുക എന്ന വലിയ വെല്ലുവിളിയാണ് സ്റ്റാലിന് മുന്നിലുള്ളത്
from mathrubhumi.latestnews.rssfeed https://ift.tt/2MScA4R
via
IFTTT
No comments:
Post a Comment