കൊൽക്കത്ത: പണം വാങ്ങാൻ വീട്ടിലെത്തിയ ചിമ്മിനി നിർമ്മാണ കമ്പനി ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമാസം മുമ്പ് കടമായി വാങ്ങിയ ചിമ്മിനിയുടെ പണം വാങ്ങാനെത്തിയപ്പോഴാണ് വീട്ടമ്മ ഇവരെ പാനീയത്തിൽ വിഷം കലർത്തി നല്കി കൊല്ലാൻ ശ്രമിച്ചത്. ന്യൂ ആലിപൂർ സ്വദേശിയായ മധുമന്തി സാഹയാണ് കൊലപാതകശ്രമത്തിന് അറസ്റ്റിലായത്. പണം ചോദിച്ച് വീട്ടിലെത്തിയ അമിത് ചക്രവർത്തി, സോമനാഥ് മണ്ഡൽ എന്നീ യുവാക്കളാണ് മധുമന്തിയുടെ ക്രൂരതക്കിരയായത്. ഇവർ നല്കിയ പാനീയം കുടിച്ചതോടെ അമിത് ചക്രവർത്തി അബോധാവസ്ഥയിലായി. ഇത് കണ്ട സോമനാഥ് മൊബൈൽഫോണെടുത്ത് തന്റെ മേൽജീവനക്കാരെ ബന്ധപ്പെടാൻ ശ്രമിച്ചതോടെ മധുമന്തി ഫോൺ തട്ടിപ്പറിക്കുകയും വളർത്തുനായയെ അഴിച്ചുവിടുകയും ചെയ്തെന്നും യുവാക്കൾ പറഞ്ഞു. അവിടെ നിന്ന് എങ്ങനെയോ പുറത്തേക്ക് രക്ഷപെട്ട അമിത് അടുത്ത പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് സോമ്നാഥിനെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. കമ്പനി പരാതി നൽകിയതിനെത്തുടർന്ന് മധുമന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് മധുമന്തി ചിമ്മിനി വാങ്ങിയത്. ഇവർ നല്കിയ ചെക്ക് ബൗൺസായതിനെത്തുടർന്ന് കമ്പനി അധികൃതർ അന്വേഷിച്ചപ്പോൾ വീട്ടിലെത്തിയാൽ പണം കയ്യോടെ നൽകാമെന്ന് മധുമന്തി അറിയിക്കുകയായിരുന്നു. അങ്ങനെയാണ് അമിത് സോമ്നാഥും കമ്പനി നിർദേശപ്രകാരം മധുമന്തിയുടെ വീട്ടിലെത്തിയത്. content highlights: Kolkata Woman Arrested,Woman Tried To Kill 2 Salesmen To Avoid Payment, Murder Attempt
from mathrubhumi.latestnews.rssfeed https://ift.tt/2LnDooU
via
IFTTT
No comments:
Post a Comment