ജൈവ ഇന്ധനമുപയോഗിച്ച് ചരിത്രമെഴുതാന്‍ സ്‌പൈസ്‌ജെറ്റ് തയ്യാറെടുക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ജൈവ ഇന്ധനമുപയോഗിച്ച് ചരിത്രമെഴുതാന്‍ സ്‌പൈസ്‌ജെറ്റ് തയ്യാറെടുക്കുന്നു

ന്യൂഡൽഹി: ജൈവ ഇന്ധനമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാനം പറപ്പിക്കാൻ ബജറ്റ് എയർലൈൻ സ്പൈസ്ജെറ്റ് ഒരുങ്ങുന്നു. ഡെറാഡൂണിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള വിമാനമാണ് ജൈവ ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കൽ നടത്തുക. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രിമാരും സ്പൈസ്ജെറ്റ് ഉന്നത വൃത്തങ്ങളും വിമാനത്തെ സ്വീകരിക്കും. സ്പൈസ്ജെറ്റിന്റെ ക്യു400 ടർബോപ്രോപ്പ് വിമാനത്തിന്റെ ഒരു ടർബൈൻ എൻജിനാണ് ജൈവ ഇന്ധനമുപയോഗിച്ച് പ്രവർത്തിപ്പിക്കുക. പരീക്ഷണപ്പറക്കൽ ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും. നിലവിൽ കാനഡയിൽ ജൈവ ഇന്ധനമുപയോഗിച്ച് വിമാന സർവീസ് നടത്തുന്നുണ്ട്. എയർ ടർബൈൻ ഫ്യൂവലിന്റെ (എ.ടി.എഫ്) വില വർദ്ധന ആഭ്യന്തര വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. ഗ്യാസ് ടർബൈൻ എൻജിനുകൾ ഉപയോഗിക്കുന്ന വിമാനങ്ങളിലാണ് എ.ടി.എഫ് ഉപയോഗിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ പ്രമുഖ വിമാനക്കമ്പനികളുടെ ആഭ്യന്തര സർവീസുകൾ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇന്ധനം വാങ്ങാനാണ് ആഭ്യന്തര വിമാനസർവീസുകളുടെ ചിലവിന്റെ അമ്പതു ശതമാനത്തോളം ഉപയോഗിക്കുന്നത്. ഇന്ധന ഇറക്കുമതിയെ ആശ്രയിക്കാതെ ഗതാഗതം ലാഭകരമാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന് അനുകൂലമായ തീരുമാനമാണ് ജെറ്റ് എയർവേയ്സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഈ രംഗത്ത് കൂടുതൽ പരീക്ഷണങ്ങൾക്ക് ഇത് വഴിവെച്ചേക്കുമെന്നാണ് കരുതുന്നത്. Content Highlights: SpiceJet to conduct Indias first test flight partially powered by bio-fuel


from mathrubhumi.latestnews.rssfeed https://ift.tt/2o7M5KS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages