തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു. ഇന്നലെ കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ അടുത്ത ദിവസം ജോലിക്ക് ഹാജരാകേണ്ട എന്നതു മൂലം ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ നാലു ഡ്യൂട്ടി വരെ ഒറ്റയടിയ്ക്ക് ചെയ്യുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് വിശ്രമം കിട്ടുന്നത്.
വിശ്രമക്കുറവു മൂലം ഡ്രൈവിങിനിടെ ഉറക്കം വരാതിരിക്കാന്‍ കാന്താരി മുളക് കടിക്കലും, കണ്ണില്‍ വിക്‌സ് പുരട്ടലുമൊക്കെയാണ് ഡ്രൈവര്‍മാര്‍ ചെയ്തു വരുന്നത്. പുതിയ തീരുമാനപ്രകാരം ദീര്‍ഘ ദൂര സര്‍വീസുകളില്‍ ഒരു ഡ്രൈവര്‍ എട്ടു മണിക്കൂര്‍ ബസോടിച്ചാല്‍ മതി. ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാനായി ക്രൂ ചെയിനും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ഏര്‍പ്പെടുത്തും.
from mangalam.com https://ift.tt/2nDO1KO
via IFTTT
No comments:
Post a Comment