ഡബിള്‍ ഡ്യൂട്ടി ചെയ്തതിനാല്‍ വിശ്രമം കിട്ടിയില്ല, ഓട്ടത്തിനിടയില്‍ ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയി ; ഇത്തിക്കരപ്പാലത്തില്‍ മൂന്ന് പേര്‍ മരിച്ച കെ.എസ്.ആര്‍.ടി.സി. ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം ഇങ്ങിനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ഡബിള്‍ ഡ്യൂട്ടി ചെയ്തതിനാല്‍ വിശ്രമം കിട്ടിയില്ല, ഓട്ടത്തിനിടയില്‍ ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയി ; ഇത്തിക്കരപ്പാലത്തില്‍ മൂന്ന് പേര്‍ മരിച്ച കെ.എസ്.ആര്‍.ടി.സി. ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം ഇങ്ങിനെ

തിരുവനന്തപുരം: കൊട്ടിയം ഇത്തിക്കരപ്പാലത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക വിവരം. വിശ്രമമില്ലാതെ ദുര്‍ഘദൂരം രാത്രിയില്‍ ബസ് ഓടിച്ച ഡ്രൈവറാണ് ഉറങ്ങിപ്പോയത്. ഡബിള്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകടത്തിനു കാരണമെന്നാണു നിഗമനം. സംഭവത്തില്‍ കെഎസ്ആര്‍ടിസി പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഇത്തരം സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിച്ചതാണു വിനയായത്. ആറര മണിക്കൂറില്‍ കൂടുതല്‍ രാത്രി ഓട്ടമുള്ള എല്ലാ സര്‍വീസിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതി നടപ്പാക്കേണ്ട സാഹചര്യത്തെക്കുറിച്ചു മംഗളം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാത്രിയില്‍(വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയില്‍ ) ആറുമണിക്കൂറില്‍ കൂടുതല്‍ ബസ് ഓടിക്കേണ്ട സര്‍വീസുകളില്‍ കണ്ടക്ടര്‍ ലൈസന്‍സുള്ള രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കുന്ന പദ്ധതിക്ക് സി.എം.ഡി: ടോമിന്‍ തച്ചങ്കരി അനൂകൂലമായിരുന്നു.

തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്നു പറഞ്ഞ് ഒരുവിഭാഗം കണ്ടക്ടര്‍മാര്‍ എതിര്‍ത്തതോടെയാണു പദ്ധതി നിര്‍ത്തിവച്ചത്. അടുത്ത ദിവസം കിട്ടുന്ന അവധിയാണ് ഡബിള്‍ ഡ്യൂട്ടിയുടെ പ്രധാന ആകര്‍ഷണം. ഡബിള്‍ ഡ്യൂട്ടി ചെയ്താല്‍ അടുത്ത ദിവസം ജോലിക്ക് ഹാജരാകേണ്ട. അതിനാല്‍ ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നാലു ഡ്യൂട്ടി വരെ ചെയ്യുന്നവരുണ്ട്. അതേസമയം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയിരുന്നു. എന്നാല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ഉള്‍പ്പെടെ 200 ല്‍ താഴെ സര്‍വീസില്‍ മാത്രമാണ് ഇതു നടപ്പാക്കിയത്. ഏറ്റവും സീനിയറായ കണ്ടക്ടറാണ് രാത്രികാല ദീര്‍ഘദൂരെ ബസുകളില്‍ ഡ്യൂട്ടിക്കു പോയിരുന്നത്.

പുതിയ പദ്ധതി വരുമ്പോള്‍ യൂണിയന്‍ നേതാക്കളായ ഇവര്‍ക്കു തൊഴില്‍ ഇല്ലാതാകും. ഇവരൊക്കെ കണ്ടക്ടര്‍മാരായി ജോലിക്കു പോകേണ്ട സ്ഥിതി വരും. ഇതുകൊണ്ടാണു യൂണിയനുകള്‍ പ്രതിരോധിച്ചത്. അതിനാല്‍, ഒരു ഡ്രൈവര്‍ തുടര്‍ച്ചയായി 12 മുതല്‍ 18 മണിക്കൂര്‍ വരെ ബസ് ഓടിക്കാന്‍ നിര്‍ബന്ധിതനാകുന്നു. കോര്‍പ്പറേഷനിലെ രണ്ട് അംഗീകൃത യൂണിയന്‍ നേതാക്കളായിരുന്നു പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തത്. മാനന്തവാടിയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ എക്‌സ്പ്രസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് പോയ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ലോറി ഡ്രൈവറുമാണ് മരിച്ചത്.



from mangalam.com https://ift.tt/2KSZ3VH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages