ബിഷപ്പ് ഫ്രാങ്കോയുടെ മൊഴികളില്‍ നിറയെ പൊരുത്തക്കേട്; എന്നാലും അറസ്റ്റു ചെയ്യില്ലെന്ന് ഡി.ജി.പി; അന്വേഷണസംഘം നാളെ വെറുംകയ്യോടെ കേരളത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ബിഷപ്പ് ഫ്രാങ്കോയുടെ മൊഴികളില്‍ നിറയെ പൊരുത്തക്കേട്; എന്നാലും അറസ്റ്റു ചെയ്യില്ലെന്ന് ഡി.ജി.പി; അന്വേഷണസംഘം നാളെ വെറുംകയ്യോടെ കേരളത്തിലേക്ക്

കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പോലീസ് വീണ്ടും നാണംകെടുന്നു. ആരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെ ഉടന്‍ അറസ്റ്റു ചെയ്യില്ല. തെളിവുകള്‍ പരിശോധിച്ച് മാത്രമേ നടപടിയെടുക്കൂവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും കന്യാസ്ത്രീയുടെ പരാതി അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനും ശേഷമാണ് വീണ്ടും തെളിവുകള്‍ പരിശോധിക്കുമെന്ന് ഡി.ജി.പി പറയുന്നത്.

അതേസമയം, ബിഷപ്പിന്റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കന്യാസ്ത്രീ ആദ്യമായി ബലാത്സംഗത്തിന് ഇരയായി എന്നു പറയുന്ന തീയതി അവിടെ എത്തിയിട്ടില്ലെന്നാണ് ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ ബിഷപ്പ് അവിടെ എത്തിയിരുന്നു എന്നതിന്റെ തെളിവും മൊഴിയുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബിഷപ്പിന്റെ മൊഴി കളവാണെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. നേരത്തെ പോലീസ് നല്‍കിയ ചോദ്യാവലിക്ക് ബിഷപ്പ് നല്‍കിയ മറുപടിയിലും വൈരുദ്ധ്യം പ്രകടമായിരുന്നു.

അതിനിടെ, ജലന്ധറിലെ അന്വേഷണം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇന്ന് ജലന്ധറില്‍ ഒരു വൈദികനില്‍ നിന്ന് കൂടെ മൊഴിയെടുത്തേക്കുമെന്നാണ് സൂചന. വൈകിട്ടോടെ ഡല്‍ഹിക്ക് മടങ്ങുന്ന പോലീസ് സംഘം നാളെ വെറുംകയ്യോടെ കേരളത്തില്‍ തിരിച്ചെത്തും. ബിഷപ്പിനെ ഉച്ചകഴിഞ്ഞ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം ഉപേക്ഷിച്ചാണ് മടക്കം.

എന്നാല്‍ ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം തുടര്‍ നടപടിയേക്കുറിച്ച് ആലോചിച്ചേക്കും. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കി 47 ദിവസം പിന്നിടുമ്പോഴാണ് പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഭോപ്പാല്‍ റോമന്‍ കത്തോലിക്കാ അതിരൂപതയിലെ ഒരു വൈദികനെതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ 48 മണിക്കൂറിനുള്ളില്‍ വൈദികനെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവവും നടന്നിരുന്നു.



from mangalam.com https://ift.tt/2P85M1d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages