മരിക്കാന്‍ ഭയമുള്ളവരാണ് പലരും, ശവപ്പെട്ടിയോ ശവമഞ്ചമോ മാറ്റിനിര്‍ത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് ശവപ്പെട്ടിയില്‍ കിടക്കുന്ന ഒരു കൂട്ടം ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? തായ്ലാന്റിലെ ജിഹോ ഗോത്രക്കാരാണ് ഇത്. കുടുംബത്തിന് ഭാഗ്യം വരാന്‍ ദമ്പതികളെ ശവപ്പെട്ടിയില്‍ കിടത്തുന്നത് ഇവരുടെ ആചാരമാണ്.
ശവപ്പെട്ടിയില്‍ മരിച്ചതു പോലെ കിടക്കുക മാത്രമല്ല റീത്ത് ദേഹത്ത് വച്ച് ആദരാഞ്ജലിയും അര്‍പ്പിക്കും. പുതുവസ്ത്രങ്ങളണിഞ്ഞ്, നെഞ്ചത്ത് പൂക്കളും വച്ചുകിടക്കേണ്ടത് പിങ്ക് നിറമുള്ള പെട്ടിയിലാണ്. സന്യാസിമാര്‍ ഇവരെ വെള്ളനിറമുള്ള തുണികൊണ്ട് മൂടും. കുറച്ചു സമയം കഴിഞ്ഞ് ഈ വെള്ള തുണി മാറ്റുകയും ചെയ്യും. അതോടെ എല്ലാ ദോഷങ്ങളും ദമ്പതികളുടെ ദേഹത്ത് നിന്നു ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം. ബുദ്ധ മത വിശ്വാസത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ്. ബുദ്ധമത സന്യാസിമാര്‍ തന്നെയാണ് ചടങ്ങിന് മേല്‍നോട്ടം വഹിക്കുന്നതും.
from mangalam.com https://ift.tt/2P8i3mA
via IFTTT
No comments:
Post a Comment