പ്രളയദുരന്തത്തില്‍ മതഭേദമന്യേ അഭയമൊരുക്കി ചാലിയാറിലെ പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

പ്രളയദുരന്തത്തില്‍ മതഭേദമന്യേ അഭയമൊരുക്കി ചാലിയാറിലെ പള്ളി

കനത്തമഴയോടെ കേരളം കണ്ടത് വന്‍ദുന്തമായിരുന്നു. മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും പെട്ട് 37 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നിരവദി പേര്‍ ഇപ്പോഴും ദുരുതാശ്വാസ കേന്ദ്രങ്ങളിലാണ്. പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസമുള്ള രാഷ്ട്രീയ പാര്‍ട്ടികളും, മതങ്ങളും, സംഘടനകളുമൊക്കെ ഒറ്റക്കെട്ടായാണ് ഈ ദുരന്തത്തെ നേരിട്ടത്. കേരളം കണ്ട മഹാദുരിതത്തില്‍ പ്രളയബാധിതരായ 17 കുടുംബങ്ങള്‍ക്ക് അഭയമൊരുക്കി കാരുണ്യത്തിന്റെ മുഖം കാണിച്ചു കൊടുക്കുകയാണ് നിലമ്പൂര്‍ ചാലിയാറിലെ മസ്ജിദുന്നൂര്‍ പള്ളി.

വെളളക്കെട്ട് നാശം വിതച്ച മതില്‍മൂലയിലെ പതിനേഴ് കുടുംബങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളള 71 പേര്‍ക്ക് പളളിയുടെ മുകള്‍ നിലയിലാണ് താമസിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ദുരിതബാധിത പ്രദേശങ്ങളിലുളളവരെ പലയിടങ്ങളിലായി മാറ്റിപാര്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന സമയത്താണ് അഭയമൊരുക്കാന്‍ സന്നദ്ധരാണെന്ന് അറിയിച്ച് പളളി ഭാരാവാഹികള്‍ എത്തിയത്.

രാത്രിയോടെ പള്ളിയുടെ മുകളിലെ നിലയില്‍ തന്നെ സൗകര്യങ്ങളൊരുക്കി, കുടുംബങ്ങളെ ഇങ്ങോട്ട് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. ഇവരില്‍ 28 പേര്‍ സ്ത്രീകളാണ്. ഇതര മതസ്ഥരായ കുടുംബങ്ങളേയും ഇരുകൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് മസ്ജിദുന്നൂര്‍ പള്ളി. സന്നദ്ധ സംഘടനകളും പഞ്ചായത്ത് അധികൃതരുമാണ് ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും വൈദ്യസഹായവും എല്ലാം എത്തിക്കുന്നതും.

മന്ത്രി കെ.ടി ജലീല്‍ പളളി ഭാരാവാഹികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലാണ് നാട്ടിലെ ഓരോ ആരാധാനലയങ്ങളും പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നവര്‍ അവിടെ തന്നെ തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റ് ക്യാമ്പുകളെല്ലാം യോജിപ്പിച്ച് ഒന്നാക്കി, ഇവരെ പള്ളിയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.



from mangalam.com https://ift.tt/2KRpcEc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages