പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക്‌ സര്‍പ്രൈസ് നല്‍കാന്‍ പറന്നെത്തിയ ഐടി പ്രൊഫഷണലിന് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക്‌ സര്‍പ്രൈസ് നല്‍കാന്‍ പറന്നെത്തിയ ഐടി പ്രൊഫഷണലിന് ദാരുണാന്ത്യം

മുംബൈ: ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ പറന്നെത്തിയ ഐടി പ്രൊഫഷണലിന് ദാരുണാന്ത്യം. മുംബൈയലാണ് സംഭവം. ബെല്‍ജിയത്തില്‍ ഐടി പ്രൊഫഷണലായി ജോലിചെയ്യുന്ന തേജസ് ഡബ്ലേ എന്ന മുപ്പത്തിരണ്ടുകാരനാണ് മരിച്ചത്. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി ജനലിലൂടെ ഫ്ലാറ്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീഴുകയായിരുന്നു. 2014 ലാണ് തേജസ് ജോലിയ്ക്കായി ബെല്‍ജിയത്തില്‍ പോയത്. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനാണ് ബെല്‍ജിയത്തില്‍ നിന്ന് പുനെയിലെത്തിയത്. പ്രണയവിവാഹിതരാണ് തേജസും ഭാര്യയും. പുനെയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് തേജസിന്റെ ഭാര്യ.

ഭാര്യയെ അറിയിക്കാതെ പുനെയില്‍ എത്തിയ തേജസ്, രോഹിത് സിന്‍ഹ എന്ന സുഹൃത്തിന്റെ വീട്ടില്‍ തേജസ് തങ്ങുകയായിരുന്നു. രണ്ട് സുഹൃത്തുക്കളും തേജസ് ചേര്‍ന്ന് അന്നു പുലരുവോളം തേജസിന്റെ ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കുന്നതിനെക്കുറിച്ചുള്ള പദ്ധതി തയാറാക്കി. ശേഷം പുലര്‍ച്ചെ മൂന്നുമണിക്കാണ് അവര്‍ ഉറങ്ങാന്‍ കിടന്നത്. അഞ്ചരയ്ക്ക് ഉറക്കമുണര്‍ന്ന തേജസ് ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി ജനലിലൂടെ ഫ്ലാറ്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് നിലതെറ്റി താഴെവീഴുകയായിരുന്നു.

തുടര്‍ന്ന് ഫ്ലാറ്റിലെ സെക്യൂരിറ്റി തേജസ്സിന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തേജസ് ഫ്ലാറ്റിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച ഭാഗത്തെ ഫ്രഞ്ച് വിന്‍ഡോയ്ക്ക് ഗ്രില്ലുകളില്ലായിരുന്നുവെന്നും ഇരുട്ടും അശ്രദ്ധയുമാകാം ഈ ദുരന്തത്തിനു പിന്നിലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം. സര്‍പ്രൈസ് പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നോ എന്നതിനെപ്പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്.



from mangalam.com https://ift.tt/2P21YP4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages