ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി വഴി പുറത്ത് വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും വർധിപ്പിക്കും. സെക്കന്റിൽ ആറു ലക്ഷം ലിറ്റർ വെള്ളമാണ് നിലവിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ വഴി പുറത്ത് വിടുന്നത്. ഇത് ഏഴര ലക്ഷം ലിറ്ററാക്കി ഉയർത്തും. ബുധനാഴ്ച പുലർച്ച ഒരു മണിയോടെയായിരിക്കും കൂടുതൽ അളവിൽ വെള്ളം പുറത്തുവിടുകയെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതേ തുടർന്ന് പെരിയാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇടുക്കിയിൽ 2397.74 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. അണക്കെട്ടിന്റെ സംഭരണ ശേഷിയേക്കാൾ ഉയർന്നിട്ടുണ്ട് ഇവിടുത്തെ ജലനിരപ്പ്. രാത്രി പത്ത് മണിയോടെ 169.10 മീറ്ററാണ് ഇടമലയാറിലെ ജലനിരപ്പ്. 169 മീറ്ററാണ് ഇടമലയാറിന്റെ പരമാവധി ശേഷി.
from mathrubhumi.latestnews.rssfeed https://ift.tt/2KRBs7O
via
IFTTT
No comments:
Post a Comment