തിരക്ക് മുതലാക്കി നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

തിരക്ക് മുതലാക്കി നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ

നെടുമ്പാശ്ശേരി: അവധിക്കാലം കഴിഞ്ഞ്ഗൾഫിലേക്കു മടങ്ങുന്ന യാത്രക്കാരുടെ തിരക്ക്മുതലാക്കി വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടി. ഗൾഫിലേക്കുള്ള ടിക്കറ്റ്നിരക്ക്ആറിരട്ടിയിലധികം കൂട്ടിയാണ് വിമാന കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുന്നത്. അവധിക്ക്നാട്ടിലെത്തിയിരിക്കുന്ന ഗൾഫ് മലയാളികൾ ബക്രീദും ഓണവും ആഘോഷിച്ച്മടങ്ങാനാണ് തയ്യാറെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ബക്രീദും ഓണവും കഴിയുന്നതോടെ ഗൾഫിലേക്ക് യാത്രക്കാർ കൂട്ടമായി പോകാൻ തുടങ്ങും. ഈ തിരക്ക്മുതലാക്കിയാണ് വിമാന കമ്പനികൾ നിരക്ക്വലിയതോതിൽ ഉയർത്തിയിരിക്കുന്നത്. ഈ മാസം 20-നു ശേഷം ടിക്കറ്റ്കിട്ടണമെങ്കിൽ വൻ തുക നൽകണം. ഗൾഫിലേക്ക് 35,000 മുതൽ 45,000 രൂപ വരെയാണ് ഈടാക്കുന്നത്. ചെലവു കുറഞ്ഞ വിമാന സർവീസായ എയർ ഇന്ത്യ എക്സ്പ്രസ് വരെ നിരക്ക്്് കുത്തനെ കൂട്ടിയിരിക്കുകയാണ്. 24-ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-ദുബായ് നിരക്ക്41,000 രൂപയാണ്. ദുബായിലേക്കും ഷാർജയിലേക്കുമുള്ള കുറഞ്ഞ നിരക്ക്35,000 രൂപയാണ്. കുവൈറ്റിലേക്ക് 46,000 രൂപ വരെ ചില ദിവസങ്ങളിൽ വിമാന കമ്പനികൾ ഈടാക്കുന്നുണ്ട്്. ഈ മാസം അവസാനമാകുമ്പോഴേയ്ക്കും നിരക്ക്്് ഇനിയും കൂടാനാണ് സാധ്യത. ഗൾഫിൽ സ്കൂൾ അടച്ചതിനാൽ ജൂലായ് മാസത്തിൽ മലയാളികൾ കുടുംബവുമായി നാട്ടിലേക്ക് പോന്നു. അവധിക്കാലത്ത്നാട്ടിലെത്തിയവരും ഓണം, ബക്രീദ് ആഘോഷങ്ങൾക്കായി എത്തിയവരും ഗൾഫിലേക്ക് മടങ്ങിപ്പോകുന്ന സമയമായതിനാൽ സെപ്റ്റംബർ പകുതി വരെ വൻ തിരക്ക്് അനുഭവപ്പെടും. സാധാരണ സെപ്റ്റംബർ ആദ്യ വാരമാണ് ഗൾഫിൽ സ്കൂൾ തുറക്കുന്നത്. തിരക്കുണ്ടെങ്കിലും മുൻ വർഷങ്ങളിലേതുപോലെ ടിക്കറ്റ്് കിട്ടാത്ത അവസ്ഥ നിലവിലില്ല. ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ ആയതോടെ യാത്രക്കാരുടെ വൻ തള്ളിച്ച ഇപ്പോഴില്ല. ടിക്കറ്റിനായി പരക്കം പായേണ്ട സ്ഥിതിയുമില്ല. എന്നിട്ടും വിമാന കമ്പനികൾ നിരക്ക്്് കുത്തനെ കൂട്ടി യാത്രക്കാരുടെ പോക്കറ്റടിക്കുകയാണ്. തിരക്കില്ലാത്ത സമയങ്ങളിൽ ദുബായിലേക്ക് 5,000 രൂപയ്ക്ക്ടിക്കറ്റ്കിട്ടും. ഈ സ്ഥാനത്താണ് ഇപ്പോൾ 35,000 രൂപയിലധികം നൽകേണ്ടി വരുന്നത്. വിമാന കമ്പനികൾ പല സ്ലാബുകളായി തിരിച്ചാണ് ടിക്കറ്റ്വിറ്റഴിക്കുന്നത്. തിരക്ക്് കൂടുമ്പോൾ ഉയർന്ന സ്ലാബിലുള്ള ടിക്കറ്റ്മാത്രമെ അവർ വിറ്റഴിക്കൂ. എങ്ങനെയും ടിക്കറ്റ്തരപ്പെടുത്തണമെന്നതിനാൽ കൂടുതൽ തുക നൽകിയും യാത്രക്കാർ ടിക്കറ്റ്് എടുക്കും. യാത്രക്കാരുടെ ഈ നിസ്സഹായാവസ്ഥയെ വിമാന കമ്പനികൾ ചൂഷണം ചെയ്യാറാണ് പതിവ്. ഗൾഫിൽ സ്കൂൾ അടയ്ക്കുമ്പോൾ മലയാളി കുടുംബങ്ങൾ നാട്ടിലേക്കു പോരും. അതിനാൽ ജൂൺ, ജൂലായ് മാസങ്ങളിൽ ഗൾഫിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിൽ വൻ തിരക്ക്അനുഭവപ്പെടും. അവധിക്ക് എത്തുന്നവരുടെ മടക്കം തുടർന്ന്്് ഓഗസ്റ്റ്്, സെപ്റ്റംബർ മാസങ്ങളിലാണ്. അതിനാൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ വിമാന കമ്പനികളുടെ കൊയ്ത്തുകാലമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2vLwPaF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages