ആധാറിനായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങളിൽ വ്യാപക പൊരുത്തക്കേടുകളും തെറ്റുകളും. ഇത് കണ്ടെത്തിയതോടെ കാർഡുകൾ ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) താത്കാലികമായി റദ്ദാക്കാൻ തുടങ്ങി. വിരലടയാളം, കൃഷ്ണമണി എന്നിവയിൽ പൊരുത്തക്കേടുകൾ കണ്ടവയാണ് റദ്ദാക്കുന്നത്. കാർഡ് റദ്ദാക്കപ്പെട്ടതിനാൽ ഒട്ടേറെപ്പേർക്ക് ആനുകൂല്യങ്ങൾ നഷ്ടമായി. ബാങ്ക് വായ്പ, ബാങ്ക് അക്കൗണ്ട് തുടങ്ങൽ, പുതിയ മൊബൈൽ ഫോൺ കണക്ഷൻ, റേഷൻ വിതരണം തുടങ്ങിയവയ്ക്കാണ് പ്രധാനമായും തിരിച്ചടി. വിരലടയാളം പതിക്കുമ്പോഴാണ് ആധാർ റദ്ദാക്കിയ വിവരം പലരും അറിഞ്ഞത്. മുൻകൂട്ടി അറിയിക്കാതെയാണ് ആധാർ അതോറിറ്റിയുടെ നടപടിയെന്ന് ആക്ഷേപമുണ്ട്.2011-12 കാലയളവിൽ ക്യാന്പുകളിൽ പോയി ആധാർ എടുത്തവരുടെ വിവരങ്ങളിലാണ് പൊരുത്തക്കേടുകൾ കൂടുതൽ. തിരക്കേറിയ ക്യാന്പുകളിൽ ബയോമെട്രിക് വിവരങ്ങൾ അപ്‌ലോഡ് ചെയ്തപ്പോൾ പറ്റിയ പിശകാണ് കാരണമെന്ന് കരുതുന്നു. ആധാർരേഖകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് പരിശോധന. വിദ്യാഭ്യാസ വായ്പ എടുക്കുന്നവരെയാണ് നടപടി കൂടുതൽ ബാധിക്കുന്നത്. വായ്പ അനുവദിച്ചാലും ആധാറിന്റെപേരിൽ കാത്തിരിക്കണം. അപ്പോഴേക്കും പ്രവേശനനടപടി പൂർത്തിയായിട്ടുണ്ടാകും.ഫോൺനന്പർ നൽകിയവർക്ക് സന്ദേശം അയക്കുംആധാർ എടുത്ത സമയത്ത് മൊബൈൽ നമ്പർ നൽകിയവർക്കെല്ലാം അതോറിറ്റിയിൽനിന്ന് കൃത്യമായി സന്ദേശം അയയ്ക്കുന്നുണ്ട്. ആധാർ സസ്പെൻഡ് ചെയ്തതായി സന്ദേശം ലഭിക്കാത്തത് മൊബൈൽ നമ്പർ നൽകാത്തവർക്കാകാം. -രഞ്ജിത്ത് വാപ്പാല, ആധാർ ഇംപ്ലിമെന്റേഷൻ മാനേജർ, സംസ്ഥാന ഐ.ടി. മിഷൻപരിശോധിച്ച് ഉറപ്പാക്കാം* ആധാർ അതോറിറ്റിയുടെ വെബ്സൈറ്റിൽ (www.uidai.gov.in) ആധാറിന്റെ സാധുത പരിശോധിക്കാം. * ആധാർ സർവീസസിലെ വെരിഫൈ ആധാർ എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യണം. * തുടർന്ന് വരുന്ന പുതിയ വിൻഡോയിൽ 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്യണം. * താഴത്തെ ബോക്സിൽ തൊട്ടടുത്ത് കാണുന്ന സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്യണം. * പിന്നീട് വെരിഫൈ എന്നിടത്ത് ക്ളിക്ക് ചെയ്താൽ ആധാർ നിലവിലുണ്ടോ ഇല്ലയോ എന്നറിയാം.പുനഃസ്ഥാപിക്കാൻആധാർ സസ്പെൻഷനിലാണെങ്കിൽ നിലവിലുള്ള ആധാർ കാർഡുമായി അക്ഷയകേന്ദ്രം, ബാങ്ക്, പോസ്റ്റ് ഓഫീസുകൾ തുടങ്ങിയ എൻറോൾമെന്റ് കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് വിവരങ്ങൾ നൽകിയാൽ മതി. സസ്പെൻഡ് ചെയ്ത ആധാർ ആക്ടിവേറ്റാക്കാം. ഇതിന് 15 മുതൽ 45 ദിവസംവരെ എടുക്കും. മൊബൈൽ നമ്പർ ലിങ്ക് ചെയ്യണമെങ്കിലോ പുതിയ നമ്പർ മാറ്റാനോ ഉണ്ടെങ്കിൽ മൊബൈൽ ഫോണും കൈയിൽ കരുതണം.
from mathrubhumi.latestnews.rssfeed https://ift.tt/2P7umiN
via
IFTTT
No comments:
Post a Comment