നിങ്ങളുടെ ചെറിയ സഹായം മതി; കേരളത്തിന് വേണ്ടി കൈനീട്ടി സച്ചിന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

നിങ്ങളുടെ ചെറിയ സഹായം മതി; കേരളത്തിന് വേണ്ടി കൈനീട്ടി സച്ചിന്‍

മുംബൈ: പ്രളയക്കെടുതിയിൽ കേരളത്തെ സഹായിക്കണമെന്ന ആഹ്വാനമായി മുൻ ക്രിക്കറ്റ്താരം സച്ചിൻ തെണ്ടുൽക്കർ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കേരളത്തിന് പിന്തുണയുമായി സച്ചിൻ രംഗത്ത് വന്നത്. കേരളത്തിലെ മഴക്കെടുതിയിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും നമ്മുടെ സഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചെറിയ സംഭാവന പോലും വലിയ കാര്യമാണെന്നും സച്ചിൻ പറഞ്ഞു. പ്രാർഥനകൾ നല്ലതാണ്, പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തിൽ നമ്മളെല്ലാവരും കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. സച്ചിന്റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയ തുകയാണെങ്കിൽ കൂടി തങ്ങൾ സഹായം നൽകുമെന്ന് വ്യക്തമാക്കി ഒട്ടനവധി പേർ രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിന് കൈത്താങ്ങായി സിനിമാ ലോകവും കൈകോർത്തിരിക്കുകയാണ്. നടൻമാരായ സൂര്യ, കാർത്തി, കമൽഹാസൻ, വിജയ് ദേവരക്കൊണ്ട തുടങ്ങിയവർ സഹായവുമായി രംഗത്തെത്തി. പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച് മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ ഉൾപ്പെടെയുള്ള താരങ്ങൾ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. ഡൂ ഫോർ കേരള എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യർഥന.തമിഴ് താരസംഘടനായ നടികർ സംഘവും സഹായവുമായി രംഗത്ത് വന്നിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2P5XKWV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages