തിംഫു: അണ്ടർ-15 പെൺകുട്ടികളുടെ സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെയാണ് തോൽപ്പിച്ചത് (1-0). കളിയുടെ 67-ാം മിനിറ്റിൽ സുനിത മുണ്ടയാണ് നിർണായക ഗോൾ നേടിയത്. കളിയുടെ തുടക്കംമുതൽ ഇന്ത്യൻ ടീം കടുത്ത ആക്രമണം അഴിച്ചുവിട്ടു. രണ്ടാം മിനിറ്റിൽ അവിക സിങ്ങിന്റെ ഫ്രീക്കിക്ക് ബാറിലിടിച്ചു മടങ്ങി. തൊട്ടുപിന്നാലെ സുനിത മുണ്ടയുടെ ഏകാംഗമുന്നേറ്റത്തിന് എതിർഗോളിയെ കീഴടക്കാനായില്ല. ക്രിറ്റിന ദേവിയുടെ വിങ്ങുകളിലൂടെയുള്ള മുന്നേറ്റവും ബംഗ്ലാദേശിന് തലവേദനയായി. 67-ാം മിനിറ്റിൽ വിധിനിർണയിച്ച ഗോൾ വന്നു. ലൈൻഡ കോമിന്റെ ക്രോസിൽനിന്നായിരുന്നു സുനിതയുടെ ഗോൾ. സെമിയിൽ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സെമിയിലെ ഇന്ത്യയുടെ വിജയം. ഗ്രൂപ്പിൽ ആതിഥേയരായ ഭൂട്ടാനെയുംശ്രീലങ്കയെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. കഴിഞ്ഞ അണ്ടർ- 15 പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ തോറ്റിരുന്നു. Content Highlights: SAFF U-15 Womens Championship India clinch maiden title
from mathrubhumi.latestnews.rssfeed https://ift.tt/2vVUaGV
via
IFTTT
No comments:
Post a Comment