ജിഎസ്ടി കുറച്ചെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഉയരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

ജിഎസ്ടി കുറച്ചെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില ഉയരും

മുംബൈ: ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പടെയുള്ളവയുടെ ജിഎസ്ടി 28ൽനിന്ന് 18 ആക്കി കുറച്ചതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിച്ചേക്കില്ല. രൂപയുടെ മൂല്യമിടിവിനെതുടർന്ന് ഇറക്കുമതിചെയ്യുന്ന ഉപകണ ഭാഗങ്ങളുടെ വിലകൂടിയതിനാൽ കമ്പനികൾ ഉത്പന്ന വിലയിൽ മൂന്നു മുതൽ ആറുശതമാനംവരെ വിലവർധിപ്പിക്കാനൊരുങ്ങുകയാണ്. പ്രമുഖ ബ്രാൻഡുകളായ സാംസങും എൽജിയും വിലവർധന പ്രഖ്യാപിച്ചുകഴിഞ്ഞു. അടുത്തയാഴ്ച തുടക്കത്തോടെ വിലവർധന പ്രാബല്യത്തിലായേക്കും. ഓൺലൈനിലൂടെ വില്പന നടത്തുന്ന ടെലിവിഷൻ ബ്രാൻഡുകൾ ടിവി സെറ്റുകൾക്ക് ആയിരത്തിലേറെ രൂപ വിലവർധിപ്പിച്ചേക്കും. മറ്റ് ബ്രാൻഡുകളുടം വിലവർധനയ്ക്ക് പിന്നാലെയാണ്. പ്രമുഖ ലാപ്ടോപ് നിർമാതാക്കളായ ലനോവ 3-4 ശതമാനം വിലവർധിപ്പിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം, ഇറക്കുമതി ചെയ്ത സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന ബ്രാൻഡുകൾ വിലവർധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 66-67 നിലവാരത്തിലുള്ളപ്പോൾ നിശ്ചയിച്ച വിലയിലാണ് നിലവിൽ ഉത്പന്നങ്ങൾ വിൽക്കുന്നത്. 70 മുകളിലേയ്ക്കാണ് രൂപയുടെ മൂല്യമിടിവ് ഉണ്ടായിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2BIexN3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages