വാജ്‌പേയിയുടെ പേര് ബി.ജെ.പി ദുരുപയോഗിക്കുന്നുവെന്ന്‌ മരുമകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

വാജ്‌പേയിയുടെ പേര് ബി.ജെ.പി ദുരുപയോഗിക്കുന്നുവെന്ന്‌ മരുമകള്‍

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെപേര് ബി.ജെ.പി നേതാക്കൻമാർ രാഷ് ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നതായി വാജ്പെയുടെ മരുമകൾ കരുണ ശുക്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ, ചത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് എന്നിവർക്കെതിരെയാണ് കരുണ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു കരുണ ആരോപണമുന്നയിക്കുന്ന വീഡിയോ. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്നതിന് ശേഷം ബി.ജെ.പി ഒരിക്കൽ പോലും വാജ്പേയിയുടെ പേര് ഉച്ചരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വാജ്പേയിയുടെ പേര് പരമാർശിച്ചത് സ്വാതന്ത്ര്യ ദിനത്തിലാണ്. അതിന് കാരണം അദ്ദേഹം ആഗസ്റ്റ് 14ന് വാജ്പേയിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു എന്നതാണ്. വാജ്പേയിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന് മോദി മനസ്സിലാക്കിയത് കൊണ്ടാവാം അതെന്നും കരുണ ശുക്ള കുറ്റപ്പെടുത്തുന്നു. മുൻ ബി.ജെ.പി നേതാവും ലോക്സഭാംഗവുമായിരുന്ന കരുണ ശുക്ല2013 ൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. വാജ്പേയിയുടെ വിലാപയാത്രയിൽ മോദി 5 കിലോമീറ്റർ നടന്നതിന് പകരം വാജ്പേയിയുടെ ആശയങ്ങൾ മുറുകെപ്പിടിച്ച് രണ്ട് അടി നടക്കുകയാണ് വേണ്ടതെന്ന ഉപദേശവും കരുണ നൽകുന്നു. മോദി ബി.ജെ.പിയുടെ ഏറ്റവും തലമുതിർന്ന നേതാവായ എൽ.കെ അദ്വാനിയെ അപമാനിക്കുന്നതിലും താൻ ഏറെ വ്യസനിക്കുന്നു. വീണ്ടും തിരഞ്ഞെടുപ്പുകൾ വരുന്നതോടു കൂടെ അമിത് ഷായും മോദിയും വീണ്ടും വാജ്പേയിയുടെ പേര് ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ അത് സഹായിക്കുമെന്ന് അവർക്കറിയാം. ചത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ് കരുതുന്നത് വാജ്പേയിയുടെ മരണത്തോടെ അദ്ദേഹത്തിന് ഒരു പുതിയ ജീവിതം ലഭിച്ചു എന്നാണെന്നും കരുണ ശുക്ല കൂട്ടിച്ചേർത്തു. Former PM #AtalBihariVajpayee s niece & Cong leader Karuna Shukla has charged that the BJP is using his name for petty political gains while they ignored him when he was alive. Download app for more: Android https://t.co/76bEFEqZJk iPhone https://t.co/oqQkZ80wrs pic.twitter.com/ZoDQq8tfkk — GoNews (@GoNews24x7) August 24, 2018


from mathrubhumi.latestnews.rssfeed https://ift.tt/2Mt7H2I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages