മികവു തെളിയിച്ച് തുഴച്ചിലുകാർ, ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

മികവു തെളിയിച്ച് തുഴച്ചിലുകാർ, ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. തുഴച്ചിലുകാരുടെ വകയാണ് സ്വർണം. പുരുഷന്മാരുടെ ക്വാഡ്രാപ്പിൾ സ്കൾ തുഴച്ചിലിൽ സ്വവർണ് സിങ്, ദത്തു ഭൊക്കാനൽ, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവർ അടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. 6:17.13 സെക്കൻഡിലാണ് ഇവർ ഫിനിഷ് ചെയ്തത്. ഇൻഡൊനീഷ്യ (6:20.58), വെളളിയും തായ്​ലൻഡ് (6:22.41ത്) വെങ്കലവും നേടി. നേരത്തെ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത് കുമാറും ഭഗവാൻ സിങ്ങുമാണ് വെങ്കലം നേടിയിരുന്നു. സിംഗിൾ സ്കൾസ് ഫൈനലിൽ 7.18.76 സെക്കൻഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റർ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോവുകയായിരുന്നു. 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും ദുഷ്യന്ത് വെങ്കലം നേടിയിരുന്നു. തുഴച്ചിലിൽ ഒന്നിൽ കൂടുതൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ദുഷ്യന്ത്. കൊറിയയുടെ ഹ്യുൻസു പാർക്ക് സ്വർണവും ഹോങ് കോങ്ങിന്റെ ചുൻ ഗുൻ ചിയു വെള്ളിയും നേടി. Content Highlights:Asian Games Rowing Quadruple Sculls Sawarn Singh Dattu Bhokanal Om Prakash Sukhmeet Singh


from mathrubhumi.latestnews.rssfeed https://ift.tt/2PzQZMZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages