ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് അന്തരിച്ചു

കൊച്ചി: ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് (80) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയിൽ നിന്ന്മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ നിൽക്കുമ്പോൾ വാതിൽ പുറകിലിടിച്ച്തെറിച്ച് വീണതാണെന്നാണ് നിഗമനം. റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവർ മെത്രാപ്പൊലീത്തയെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടർന്ന്പോലീസ്നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചത്. ഭൗതികദേഹം എറണാകുളം ജനറലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.1985 ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതൽ അദ്ദേഹമാണ് ഭദ്രാസനാധിപൻ. ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. കലുഷിതമായ കാലത്ത് സഭയെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹം വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ളയാളാണ്. സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പൊലീത്തമാരിൽ ഒരാളാണ് തോമസ് മാർ അത്തനാസിയോസ്. പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ കെ. ടി. തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1939 ഏപ്രിൽ മൂന്നിനാണ് ജനനം. 1970-ൽ ഔഗേൻ ബാവാ ശെമ്മാശുപട്ടവും 1970 മെയ് 26 ന് ദാനിയേൽ മാർ പീലക്സീനോസ് കശ്ശീശാപട്ടവും നൽകി. ബറോഡ, ആനന്ദ് തുടങ്ങി നിരവധി ഇടവകകളിൽ വികാരി. ഒരു ഡസനോളം പള്ളികൾ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സ്ഥാപിച്ചു. 1983 മെയ് 14 ന് പരുമലയിൽ വച്ച് മാത്യൂസ് മാർ കൂറിലോസ് റമ്പാനാക്കി. 1985 മെയ് 15 ന് പുതിയകാവ് കത്തീഡ്രലിൽ വച്ച് മാത്യൂസ് ക കാതോലിക്കാ മെത്രാൻസ്ഥാനം നൽകി. 1985 ആഗസ്റ്റ് 25 ന് മെത്രാപ്പോലീത്താ ആക്കി. 1985 ആഗസ്റ്റ് 1 ന് ചെങ്ങന്നൂരിന്റെ ചുമതല നല്കി. ബാലസമാജം, എം. ഒ. സി. എഡ്യൂക്കേഷൻ സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ട് ആയും സിനഡ് സെക്രട്ടറിയായും സേവനം ചെയ്തു. ആലപ്പുഴയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്ശേഷം കോട്ടയം എം.ടി സെമിനാരി സ്കൂൾ, സിഎം.എസ് കോളേജ്, എസ്.ബി കോളേജ് ചങ്ങനാശ്ശേരി, എൻ.എസ്.എസ് കോളേജ് ചങ്ങനാശ്ശേരി, സെരാംപോർ കോളേജ് കോൽക്കത്ത, എം.എസ് യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിഭ്യാഭ്യാസ മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. സഭയുടെ മിഷൻ പ്രവർത്തനങ്ങളിലും നേതൃത്വം നൽകി. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ സഭ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇവിടങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം സ്ഥാപിച്ചു. ഓർത്തോഡ്ക്സ് സഭാ സിനഡ് സെക്രട്ടറി, സഭാ സ്കൂളുകളുടെ മാനേജർ, അഖില മലങ്കര ബാലസമാജം പ്രസിഡന്റ്, അഖില മലങ്കര പ്രാർഥനാ യോഗം പ്രസിഡന്റ്, സഭാ അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡന്റ്, സഭാ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സഭയുടെ വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ പ്രസിഡന്റ്, സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരൻ, അഖില മലങ്കര ഓർത്തഡോക്സ് ഗായക സംഘം പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്നുണ്ട്. എറണാകുളത്ത് നിന്ന് ഭൗതികദേഹം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആസ്ഥാനമായ ബഥേൽ അരമനയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച രാത്രി ബഥേൽ അരമനയിൽ അഖണ്ഡ പ്രാർഥന നടക്കും. ശനിയാഴ്ച ബഥേൽ അരമനയിൽ നിന്ന് തിരുമേനിയുടെ ഇടവകയായ പുത്തൻകാവിലെ ഇടവകപള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടുപോകും. ഞായറാഴ്ച അവിടെ ആരാധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പുത്തൻകാവ് പള്ളിയിൽ ശുശ്രൂഷ നടക്കും. അത്താനാസ്യോസ് തിരുമേനിയുടെ ആഗ്രഹം അനുസരിച്ച് ഓതറ ദയറയിൽ അന്ത്യവിശ്രമസ്ഥലം ക്രമപ്പെടുത്തിയിട്ടുണ്ട്. അവിടെയായിരിക്കും സമാപന പ്രാർഥനകൾക്ക് ശേഷം ഭൗതിക ദേഹം കബറടക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2MOVxAw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages