സെന്‍സെക്‌സില്‍ 85 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

സെന്‍സെക്‌സില്‍ 85 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നഷ്ടത്തിലാണ് തുടങ്ങിയതെങ്കിലും താമസിയാതെ ഓഹരി സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 85 പോയന്റ് ഉയർന്ന് 38420ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 11601ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1217 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1512 ഓഹരികൾ നഷ്ടത്തിലുമാണ്. പവർ ഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, എസ്ബിഐ, എച്ച്സിഎൽ ടെക്, റിലയൻസ്, വേദാന്ത, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, വിപ്രോ, സൺ ഫാർമ, ഐഒസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2PAjaeL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages