ഗുവാഹാത്തി: ഒരു കിലോ തേയില 40,000 രൂപയ്ക്ക് വാങ്ങിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഗുവാഹാത്തിയിലെ പരമ്പരാഗത ചായക്കടക്കാരായ അസം ടീ ട്രെയ്ഡേഴ്സ്. ഗുവാഹാത്തി ടീ ഓക്ഷൻ സെന്ററിൽ (ജിടിഎസി) നടന്ന ലേലത്തിലാണ് പ്രത്യേകതകൾ ഏറെയുള്ള ഗോൾഡൻ നീഡിൽ ടീ വൻവില കൊടുത്ത് ഇവർ സ്വന്തമാക്കിയത്. ചരിത്രത്തിൽ എല്ലാക്കാലത്തും ചായ വിലപ്പെട്ട പാനീയം തന്നെയായിരുന്നു. വളരെ യാദൃശ്ചികമായി ചൈനക്കാർ കണ്ടുപിടിച്ച ഈ പാനീയം ബ്രിട്ടീഷുകാർ ഏറ്റെടുത്തതും അസമിലും ഡാർജിലിങ്ങിലും സിലോണിലും നീലഗിരിയിലുമെല്ലാം വൻതോതിൽ തേയില ഉല്പാദനം ആരംഭിക്കപ്പെട്ടതുമെല്ലാം ഇക്കാരണം കൊണ്ടുതന്നെ. ആ രാജകീയതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഗുവാഹാത്തിയിൽ നടന്ന ലേലം. വളരെ ശ്രദ്ധയോടെ നുള്ളിയെടുത്ത കിളുന്ത് തേയിലയാണ് ഗോൾഡൻ നീഡിൽ ടീ. വളരെ മൃദുവായതും സ്വർണനിറത്തോട് കൂടിയതുമായ ആവരണം ഈ ഇലകളെ വെൽവെറ്റിനു സമാനമായ മൃദുത്വം ഉള്ളതാക്കുന്നു. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ചായയ്ക്ക് സ്വർണനിറമായിരിക്കും. രുചിയിലും മണത്തിലും ഗുണമേന്മയിലും ഇതിനോട് കിടപിടിക്കാൻ മറ്റൊരു ചായയ്ക്കും കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. അരുണാചൽപ്രദേശിലെ ഡോണിപോളോ എസ്റ്റേറ്റിലാണ് ഗോൾഡൻ നീഡിൽ ടീ ഉല്പാദിപ്പിക്കുന്നത്. റെക്കോഡ് ലേലത്തിലൂടെ അരുണാചൽ പ്രദേശും ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. പ്രകൃതിയുടെ കരവിരുതും തേയിലഉല്പാദനത്തിലെ അതിവൈഗദ്ധ്യവും ഒത്തുചേർന്നാൽ മാത്രമേ ഗോൾഡൻ നീഡിൽ ടീ നിർമ്മിക്കാനാവൂ എന്ന് ഡോണിപോളോ എസ്റ്റേറ്റ് മാനേജർ മനോജ്കുമാർ പറഞ്ഞു. സിൽവർ നീഡിൽ വൈറ്റ് ടീ ഉല്പാദിപ്പിച്ച് കിലോയ്ക്ക് 17,001 രൂപയ്ക്ക് വിറ്റും ഡോണിപോളോ എസ്റ്റേറ്റ് വാർത്തകളിൽ നിറഞ്ഞിരുന്നു. content highlights:golden needle tea, teawas just sold for Rs 40,000 per kg, Guwahati Tea Auction Centre
from mathrubhumi.latestnews.rssfeed https://ift.tt/2LmwZub
via
IFTTT
No comments:
Post a Comment