വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ തമാശ പറഞ്ഞ് ചിരിച്ചുല്ലസിച്ച് ബിജെപി മന്ത്രിമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ തമാശ പറഞ്ഞ് ചിരിച്ചുല്ലസിച്ച് ബിജെപി മന്ത്രിമാര്‍

റായ്പൂർ: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ തമാശ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്ന ബിജെപി മന്ത്രിമാരുടെ വീഡിയോ പുറത്ത്. ടൈംസ് നൗ ചാനലാണ് ചിതാഭസ്മ നിമജ്ജന ചടങ്ങിലെ മന്ത്രിമാരുടെ ചിരിയുടെ വീഡിയോ പുറത്തുവിട്ടത്. ചത്തീസ്ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാർ, കൃഷിമന്ത്രി ബ്രിജ്മോഹൻ അഗർവാൾ എന്നിവർ തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബുധനാഴ്ചയാണ് ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങ് നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ധരംലാൽ കൗശിക് സന്ദർഭം ഓർമ്മിപ്പിച്ച് മന്ത്രി ചന്ദ്രകാറിന്റെ കൈക്ക് പിടിക്കുന്നതും വീഡിയോയിലുണ്ട്. ചടങ്ങിൽ മുഖ്യമന്ത്രി രമൺ സിങ്ങും പങ്കെടുത്തിരുന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ വാജ്പേയിയെ അവഗണിക്കുകയായിരുന്നു ബിജെപിയുടെ നേതൃത്വമെന്നും മരിച്ചുകഴിഞ്ഞ് ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോൾ പോലും എന്ത് ബഹുമാനമാണ് നേതാക്കൾ നൽകുന്നതെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. വാജ്പേയിയെ ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അവഹേളിക്കാതിരിക്കാനെങ്കിലും ശ്രമിക്കണമെന്ന് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ശൈലേഷ് നിതിൻ ത്രിവേദി പറഞ്ഞു. #BJP #Chhattisgarh ministers joke, laugh at ceremony to immerse Vajpayee's ashes | Download the ET App: https://t.co/3ws7S55DGq pic.twitter.com/pqhY4rkRFi — EconomicTimes (@EconomicTimes) August 23, 2018 content highlights:ministers joke, laugh at ceremony to immerse Vajpayee's ashes


from mathrubhumi.latestnews.rssfeed https://ift.tt/2o55LyU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages