കോഴിക്കോട്: കേരളം അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ച സംഭവമായിരുന്നു പിണറായി പടന്നക്കരയിലെ കൂട്ടക്കൊല. പ്രായമായ ദമ്പതികളുടെയും പേരക്കുട്ടികളുടെയും ദുരൂഹമരണം കൊലപാതകമാണെന്ന് ചുരുളഴിഞ്ഞപ്പോൾ പ്രതിസ്ഥാനത്ത് സൗമ്യ എന്ന യുവതിയും. സ്വന്തം മകളെയും മാതാപിതാക്കളെയും ചോറിലും മീനിലും വിഷം കലർത്തി കൊലപ്പെടുത്തിയെന്ന് സൗമ്യ പോലീസിനോട് വെളിപ്പെടുത്തിയപ്പോൾ സമീപവാസികൾക്ക് പോലും വിശ്വസിക്കാനായില്ല. സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ തിരക്കഥയൊരുക്കി ഓരോ കൊലപാതകവും സ്വാഭാവിക മരണമെന്ന് വരുത്തിതീർക്കുകയായിരുന്നു സൗമ്യ ചെയ്തത്. ഒടുവിൽ പോലീസിന്റെ അന്വേഷണത്തിൽ മൂന്ന് മരണങ്ങളും കൊലപാതകങ്ങളാണെന്ന് തെളിഞ്ഞതോടെ സൗമ്യയ്ക്ക് രക്ഷയില്ലാതായി. മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചപ്പോഴും അവരുടെ മുഖത്ത് ഒരു കൂസലുമില്ലാഞ്ഞത് പോലീസുകാരെയും അമ്പരപ്പിച്ചു. കാമുകനോടൊപ്പം ജീവിക്കാനായാണ് സൗമ്യ മകളെയും മാതാപിതാക്കളെയും ചോറിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. 2012 സെപ്റ്റംബർ ഒന്നിനാണ് സൗമ്യയുടെ ഇളയമകൾ കീർത്തന മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെടുന്നത്. കീർത്തനയുടേത് സ്വാഭാവിക മരണമാണെന്നായിരുന്നു സൗമ്യയുടെ മൊഴി. എന്നാൽ 2018 ജനുവരിയിൽ മൂത്തമകൾ ഐശ്വര്യയും, മാർച്ചിൽ മാതാവ് കമലയും ഏപ്രിലിൽ പിതാവ് കുഞ്ഞിക്കണ്ണനും മരണപ്പെട്ടു. ഒരേ രോഗലക്ഷണങ്ങളോടെ മൂന്നുപേരും അടുത്തടുത്ത മാസങ്ങളിൽ മരണപ്പെട്ടത് നാട്ടുകാരിൽ സംശയമുണർത്തി. മൂന്ന് മരണങ്ങളും സംബന്ധിച്ച് സംശയം ബലപ്പെട്ടതോടെ കിണറിലെ വെള്ളത്തിലെ പ്രശ്നമാണെന്നായിരുന്നു സൗമ്യ അയൽവാസികളോട് പറഞ്ഞത്. ഇതിനിടെ കമലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം ഉള്ളിൽചെന്നാണ് മരണംസംഭവിച്ചതെന്നും പോലീസിന് വ്യക്തമായിരുന്നു. കിണറിലെ വെള്ളത്തിൽ നിന്നാണ് വിഷം കലർന്നതെന്ന പ്രചരണത്തെ തുടർന്ന് വിദഗ്ധസംഘം കിണറിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് സൗമ്യയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയത്. സൗമ്യയെ വിശദമായി ചോദ്യം ചെയ്തതോടെ മൂന്ന് മരണങ്ങൾ സംബന്ധിച്ചും ചുരുളഴിഞ്ഞു. കാമുകനോടൊപ്പം ജീവിക്കാനായാണ് മൂന്നുപേരെയും വിഷം കലർത്തി കൊലപ്പെടുത്തിയതെന്ന് സൗമ്യ പോലീസിനോട് സമ്മതിച്ചു. പോലീസ്, ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചടുലമായ നീക്കങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ സൗമ്യയുടെ കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2BItdM6
via
IFTTT
No comments:
Post a Comment