വയനാട്ടില്‍ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

വയനാട്ടില്‍ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ പിടിയില്‍

പനമരം: വയനാട്ടിലെ പനമരത്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് സർക്കാർ ജീവനക്കാർ പിടിയിൽ. സിനീഷ് തോമസ്, എം.പി ദിനേശൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പനമരം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റൻഡ് എന്നിവർ ചേർന്ന പനമരം സ്കൂളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ സ്വകാര്യ കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് ക്യാമ്പിലെ അന്തേവാസികൾ ചോദ്യം ചെയ്തു. ഇവ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്നായിരുന്നു ഇവർ പറഞ്ഞത്. തുടർന്ന് ഇവരെ തടഞ്ഞു വെച്ച ശേഷം നാട്ടുകാർ തഹസിൽദാരെ വിളിച്ചു വരുത്തി. തഹസിൽദാർ സ്ഥലത്തെത്തി സാധനങ്ങൾ കടത്താൻ ശ്രമിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്ന് പനമരം പോലീസിനെ അറിയിക്കുകയായിരുന്നു. പനമരം പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു. സർക്കാർ ഓഫീസിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് അടക്കമുള്ള ഗുരുതരമായ വകുപ്പുകളാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. വളരെ ഗൗരവമായാണ് സംഭവത്തെ കാണുന്നതെന്നാണ് ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ചെങ്ങന്നൂരിലും രണ്ട് താൽക്കാലിക ജീവനക്കാരെ ഇത്തരത്തിൽ പിടിക്കപ്പെട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2BEK4zg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages