ന്യൂഡൽഹി: കേരളത്തിന്ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ. കേരളത്തിന് ആവശ്യമായ ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തൽ നടന്നതേയുള്ളുവെന്നുംയു.എ.ഇ അംബാസിഡർ അഹമ്മദ് അൽ ബെന്ന അറിയിച്ചു. കേരളത്തിന് യു.എ.ഇ 700 കോടി രൂപ നൽകുമെന്ന്മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക സ്വീകരിക്കാൻ കഴിയില്ലെന്ന തരത്തിൽ വാർത്തകൾ വരികയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ പ്രതിനിധിയുടെ വിശദീകരണം. യു.എ.ഇ ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വിലയിരുത്തൽ നടക്കുന്നതേ ഉള്ളു. യു.എ.ഇയിൽ ഒരു എമർജൻസി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങൾ വേണം എന്ന കാര്യത്തിൽ കൂടിയാലോചന നടത്തുന്നുണ്ട്. ഇതല്ലാതെ ഔദ്യോഗികമായി ഒരു തുക തങ്ങൾ കേരളത്തിനായി പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡർ വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയും യു.എ.ഇ ഭരണാധികാരിയുമായി സംസാരിച്ച ഘട്ടത്തിൽ എത്രയെങ്കിലും തുക വാഗ്ദാനം ചെയ്തോ എന്ന കാര്യം അംബാസിഡർ വ്യക്തമായി പറയുന്നില്ല. യു.എ.ഇ യുടെ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ വിശദീകരണം പുറത്തുവന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2wpF7Ey
via
IFTTT
No comments:
Post a Comment