ഏ.വി.ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു; നിയമനം ഇന്റലിജന്‍സ് എസ്പി ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

ഏ.വി.ജോര്‍ജിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു; നിയമനം ഇന്റലിജന്‍സ് എസ്പി ആയി

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസിൽ ആരോപണവിധേയനായി സസ്പെൻഷനിലായ ആലുവ റൂറൽ എസ്പി ഏ.വി.ജോർജിനെ സർവ്വീസിൽ തിരിച്ചെടുത്തു. ഇന്റലിജൻസ് എസ്പി ആയാണ് നിയമിച്ചിരിക്കുന്നത്. മെയ് മാസത്തിലാണ് ഏ.വി.ജോർജിനെ സസ്പെൻഡ് ചെയ്തത്. മൂന്നു മാസത്തേക്കായിരുന്നു സസ്പെൻഷൻ. തുടർന്ന് ജോർജിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തള്ളിപ്പോയിരുന്നു. ജോർജ് പ്രതിയല്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി അവസാനിച്ച് രണ്ട് മാസം കൂടി പിന്നിട്ടതോടെയാണ് ഇപ്പോൾ ജോർജിനെ സർവ്വീസിലേക്ക് തിരിച്ചെടുത്തിരിക്കുന്നതെന്നാണ് സർക്കാർ ഭാഷ്യം. ഐപിഎസ് ചട്ട പ്രകാരം കൃത്യമായ തെളിവുകളില്ലാതെ ആരോപണവിധേയനായ ഒരാളെ ഇത്രയും നാൾ സസ്പെൻഷനിൽ നിർത്താൻ കഴിയില്ലെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ തീരുമാനം. content highlights:AV George, restored to service, Varapuzha Custody Death


from mathrubhumi.latestnews.rssfeed https://ift.tt/2o4pEWT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages