കോഴിക്കോട്: യു.എ.ഇ ധനസഹായ വിഷയത്തിൽ മുഖ്യമന്ത്രി കേരളത്തിലെ മുഴുവൻ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണിത്. ഇതിന് എന്ത് ഉത്തരമാണ് സി.പി.എമ്മിന് പറയാനുള്ളതെന്നും പി.എസ് ശ്രീധരൻ പിള്ള ചോദിച്ചു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇപ്പോൾ തെളിഞ്ഞു. വിദേശ സഹായങ്ങൾ സ്വീകരിക്കേണ്ട എന്ന നിലപാട് സ്വീകരിച്ചത് യു.പി.എ സർക്കാരാണ്. പിന്നീട് ബി.ജെ.പി നിയമം പാസ്സാക്കുകയായിരുന്നു. കളവ് പറഞ്ഞ ശേഷം മുഖ്യമന്ത്രി ഇതിന്റെ കുറ്റം ആർ.എസ്.എസിന്റെ മേൽ ചുമത്തുകയായിരുന്നു. തികച്ചും അധാർമികമാണിത്. കേരളത്തിൽ ദുരന്തങ്ങളുണ്ടായ സമയത്ത് നരേന്ദ്ര മോദി സർക്കാർ കാണിച്ചത്ര ആത്മാർത്ഥത മറ്റേതെങ്കിലും ഭരണകൂടം കേരളത്തോട് കാണിച്ചിട്ടുണ്ടോ? കുട്ടനാട്ടിൽ ദുരന്തമുണ്ടായപ്പോൾ തന്നെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഓടിയെത്തി. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി വന്നു. വാജ്പെയിയുടെ സംസ്കാര ചടങ്ങിനിടയിലും പ്രധാനമന്ത്രി വന്നു. സഹായങ്ങളെല്ലാം ചോദിച്ചതിൽ കൂടുതൽ കേന്ദ്രം നൽകി. മുഖ്യമന്ത്രിക്ക് പോലും ഇക്കാര്യം സമ്മതിക്കേണ്ടി വന്നു. എന്നിട്ട് പോലും സർക്കാരും ഇടതുപക്ഷവും കേന്ദ്ര സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പി.എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2BEK9D4
via
IFTTT
No comments:
Post a Comment