മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു

ന്യൂഡൽഹി:മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും മുംബൈ മുൻ പിസിസി അധ്യക്ഷനുമായ ഗുരുദാസ് കാമത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രണ്ടാം യുപിഎ സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഐടി കമ്മ്യൂണിക്കേഷൻസ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2013 ൽ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പ്രവർത്തക സമിതി അംഗവുമായിരുന്നു. 2017 ൽ അദ്ദേഹം പാർട്ടി സ്ഥാനങ്ങളെല്ലാം രാജിവെക്കുകയുണ്ടായി. മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നത്. മുംബൈ നോർത്ത് ഈസ്റ്റിൽ നിന്ന് 1984, 91, 98, 2004 തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥി രാഷ് ട്രീയത്തിലൂടെയായിരുന്നു കടന്നുവരവ്. എൻഎസ്.യു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. മുംബൈയിലെ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളായിരുന്നു കാമത്ത്.


from mathrubhumi.latestnews.rssfeed https://ift.tt/2MFmjvg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages