മഴ കുറയുന്നു; രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; ചെങ്ങന്നൂരില്‍ പുറത്തെത്താന്‍ ആയിരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

മഴ കുറയുന്നു; രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; ചെങ്ങന്നൂരില്‍ പുറത്തെത്താന്‍ ആയിരങ്ങള്‍

ആലപ്പുഴ: കേരളത്തിൽ മഴയുടെ രൂക്ഷത കുറയുന്നതായി കാലാവസ്ഥാ സൂചന. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മാത്രമാണ് ശക്തമായ മഴയുടെ സാധ്യത പ്രവചിക്കപ്പെടുന്നത്. ഈ മൂന്നു ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തൃശ്ശൂർ, കൊല്ലം, ആലുപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂരിൽ രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴയുണ്ട്. ഉൾപ്രദേശങ്ങളിൽ ഇപ്പോളും ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ മിക്കവർക്കും ഇന്നലെ ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. ചെങ്ങന്നൂർ പ്രദേശത്തുനിന്ന് വൈകുന്നേരത്തിനുള്ളിൽ എല്ലാവരെയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളിൽനിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ആലുവയിൽ ജലനിരപ്പിൽ കാര്യമായി കുറവുണ്ടായിട്ടുണ്ട്. കുട്ടനാട്ടിൽനിന്ന് ജനങ്ങളെ പൂർണമായും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. കുമരകം മുതൽ വൈക്കംവരെ പതിനായിരത്തോളം വീടുകൾ വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്. മഴ ഇടയ്ക്കിടയ്ക്ക് മാത്രമാണ് പെയ്യുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ഉൾപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനാണ് ശ്രമം. All set to go...... pic.twitter.com/zXXcaZOp2f — SpokespersonNavy (@indiannavy) August 19, 2018 നെല്ലിയാമ്പതിയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിന് ഹെലികോപ്റ്റർ പുറപ്പെടും. രണ്ടായിരത്തിലധികം പേരാണ് ഇവിടെ കുടങ്ങിയിരിക്കുന്നത്. നെൻമാറയിൽനിന്നാണ് ഹെലികോപ്റ്റർ പുറപ്പെടുക. റോഡുകളും പാലങ്ങളും തകർന്നതോടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടിരിക്കുകയാണ്. അഞ്ചു തവണ ഹെലികോപ്റ്റർ യാത്ര നടത്തും. ഗർഭിണികളെ ഹെലികോപ്റ്റർ ഉപയോഗിച്ച് പുറത്തെത്തിക്കും. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ എന്നീ നദികളിൽ ജലനിരപ്പ് താഴുന്നത് തൃശ്ശൂർ ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായമാകുന്നുണ്ട്. എറണാകുളം-തൃശ്ശൂർ ദേശീയപാതയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുവരികയാണ്. പൂവത്തുശ്ശേരിയിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ എട്ടുപെരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പറവൂരിൽ രണ്ട് മൃതദേഹങ്ങൾകൂടി കണ്ടെത്തി. കുത്തിയതോട്ടിൽ പള്ളിമതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട ആറു പേരിൽ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുത്തിയതോട് സ്വദേശികളായ ജോസ്, ഷെവലിയാർ എന്നിവരാണ് മരിച്ചത്. ഇടുക്കി അണക്കെട്ടിൽ 2402.22 ആയി ഉയർന്നു. ഒരടികൂടി ഉയർന്നാൽ പരമാവധി സംഭരണശേഷിയിലെത്തും. സെക്കൻഡിൽ എട്ടു ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്കു ഒഴുക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140.20 അടിയായും ഉയർന്നു. പെരിയാറിൽ അഞ്ചടിയോളം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറയുന്നതായാണ് റിപ്പോർട്ട്. Content Highlights:Kerala floods, rescue operation underway at chengannur, kuttanad


from mathrubhumi.latestnews.rssfeed https://ift.tt/2N1LXHp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages