പൈനാവ്: ഇടുക്കി അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു. എഴുനൂറ് ക്യുമെക്സ് വെള്ളമാണ് ഇപ്പോൾ മൂന്നു ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്. എണ്ണൂറ് ക്യുമെക്സ് വെള്ളമായിരുന്നു നേരത്തെ ഒഴുക്കിവിട്ടിരുന്നത്. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402.24 അടിയാണ്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇടുക്കിയിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവു കുറയുന്നതോടെ ആലുവയിലും പരിസരപ്രദേശത്തും രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് താഴ്ന്നേക്കും. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിൽ പെയ്യുന്ന മഴയുടെ അളവിൽ കുറവുണ്ടായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും മഴ കുറവായതാണ്അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കി കളയുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കാൻ സഹായകമായത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിലും അൽപം കുറവുണ്ടായിട്ടുണ്ട്. നിലവിൽ 140.2 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. എന്നാൽ ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവുണ്ടായിട്ടില്ല. 13 ഷട്ടറുകളിലൂടെ മുല്ലപ്പെരിയാറിലെ വെള്ളവും പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. content highlights:Amount of water let out from Idukki dam decreased
from mathrubhumi.latestnews.rssfeed https://ift.tt/2BoYaVn
via
IFTTT
No comments:
Post a Comment