ചണ്ടീഗഢ്: ജലന്ധർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരേ മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളുടെ നിർണായക മൊഴി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ ബിഷപ്പ് നടത്തിയിരുന്ന പ്രാർഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകൾ മൊഴി നൽകിയിരിക്കുന്നത്. പ്രാർഥനയുടെ പേരിൽ അർധരാത്രിയിൽ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിർപ്പുകൾ ഉയർന്നതോടെ പ്രാർഥനാ പരിപാടി സഭ നിർത്തിവച്ചതായും കന്യാസ്ത്രീകൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെയാണ് കന്യാസ്ത്രീകൾ മൊഴി നൽകിയത്. ബിഷപ്പിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ അന്വേഷണസംഘത്തിനു മുമ്പാകെ ഈ കന്യാസ്ത്രീകൾ നൽകിയിരിക്കുന്ന മൊഴികൾ. മദർ ജനറാൾ ഉൾപ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികളാണ് ശനിയാഴ്ച അന്വേഷണസംഘം എടുത്തത്. ഇതിൽ നാലു പേരാണ് ബിഷപ്പിനെതിരേമൊഴി നൽകിയിരിക്കുന്നത്. 2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) എന്ന പരിപാടി ആവിഷ്കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാർഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്. പകൽ മുഴുവൻ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകൾ പ്രാർഥനാ യജ്ഞത്തിൽ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകൾ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയിൽ വ്യവസ്ഥയുണ്ടായിരുന്നു. അർധരാത്രിയിൽ വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പിൽനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. കന്യാസ്ത്രീകളെ കൂടാതെ നാലു വൈദികരും അന്വേഷണസംഘത്തിനു മൊഴി നൽകി. കന്യാസ്ത്രീകളുടെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന മൊഴികളാണ് ഇവരും നൽകിയിരിക്കുന്നത്. ഒന്നോ രണ്ടോ തവണ മാത്രമാണ് ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി നടത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ പരിപാടിയെ കുറിച്ച് വ്യാപകമായി ആക്ഷേപമുയരുകയും സഭാനേതൃത്വം ഇടപെട്ട് പരിപാടി നിർത്തിവയ്ക്കുകയുമായിരുന്നു. content highlights:Nuns gives statements against Jalandhar Bishop Franco Mulakkal
from mathrubhumi.latestnews.rssfeed https://ift.tt/2P2gvKM
via
IFTTT
No comments:
Post a Comment