ചണ്ടീഗഢ്:കന്യാസ്ത്രീയുടെ ലൈംഗികപീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെഇന്നു ചോദ്യംചെയ്തേക്കില്ല. ഞായറാഴ്ചയായതിനാൽ കുർബ്ബാനയിൽ പങ്കെടുക്കാൻ ബിഷപ്പ് ഹൗസ് പരിസരത്തെ സേക്രഡ് ഹാർട്ട് ദേവാലയത്തിലെത്തുന്ന വിശ്വാസികൾ പ്രശനങ്ങളുണ്ടാക്കിയേക്കാമെന്ന് അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കണമെന്ന പഞ്ചാബ് പോലീസിന്റെ നിർദ്ദേശം കൂടി പരിഗണിക്കുമ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കന്യാസ്ത്രീകളുടേയും വൈദികരുടേയും മൊഴിയെടുപ്പ് തുടരുന്ന അന്വേഷണ സംഘം തിങ്കളാഴ്ച്ച ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് സാധ്യത. ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് വൈക്കം ഡി വൈ എസ് പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ച മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുത്തു. ഫോട്ടോ: വൈശാഖ് ജയപാലൻ മദർ ജനറാൾ സിസ്റ്റർ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളായ അമല, വെർജീന, മരിയ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്.എട്ടു മണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ ഇവർ ബിഷപ്പിനനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ മഠത്തിലെ കംപ്യൂട്ടറുകളിൽനിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ ബിഷപ്പിനെതിരാണ്. ഇന്ന് രാവിലെ മഠത്തിലെത്തി അന്വേഷണ സംഘം ഡിജിറ്റൽ തെളിവെടുപ്പ് പൂർത്തിയാക്കാൻ ശ്രമിക്കും. വിവിധ കാരണങ്ങളാൽ സന്യാസിനി സമൂഹം വിട്ടുപോയ കന്യാസ്ത്രീകളുടെ മൊഴിയുമെടുക്കുന്നുണ്ട്.പാസ്റ്ററൽ കൗൺസിൽ ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തും. ഫോട്ടോ: വൈശാഖ് ജയപാലൻ content highlights:Jalandhar Bishop Franco mulakkal will not be questioned today says reports
from mathrubhumi.latestnews.rssfeed https://ift.tt/2MEbzdv
via
IFTTT
No comments:
Post a Comment