വയനാട്ടില്‍ മഴതുടരുന്നു, ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു, രാജ്നാഥ് സിങ് ഇന്നെത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

വയനാട്ടില്‍ മഴതുടരുന്നു, ഇടുക്കിയില്‍ ജലനിരപ്പ് കുറഞ്ഞു, രാജ്നാഥ് സിങ് ഇന്നെത്തും

പൈനാവ്: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പു പ്രകാരം അണക്കെട്ടിലെ രാവിലെ 8.30ന് ജലനിരപ്പ് 2399.38 അടിയാണ്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്.2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരുന്നു. ഇവ ഇതുവരെ അടച്ചിട്ടില്ല. സംസ്ഥാനത്തെ പ്രളയക്കെടുതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്നെത്തും. ഉച്ചയ്ക്ക് 12.50 ഓടെയാണ് അദ്ദേഹം കൊച്ചിയിലെത്തുക. തുടർന്ന് ഹെലികോപ്ടർ മാർഗം ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. വൈകിട്ട് ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രിയും ജനപ്രതിനിധികളും കേരളത്തിലെ പ്രളയത്തെ കുറിച്ചുള്ള വിവരങ്ങൾ രാജ്നാഥ് സിങ്ങിനു കൈമാറും. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കക്കി ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. 45 സെന്റീമീറ്റർ ഉയരത്തിലാണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്.ഞായറാഴ്ച രാവിലെ ആറുമണി വരെയുള്ള കണക്കു പ്രകാരം പമ്പാ അണക്കെട്ടിലെ ജലനിരപ്പ് 985.40 ആയി.പെരിയാറിലെ ജലനിരപ്പിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാൾ ജലനിരപ്പ് പത്തടിയിലേറെ കുറഞ്ഞതായാണ് സൂചന. ജലനിരപ്പിൽ കുറവുണ്ടായത് സമീപവാസികൾക്ക് ആശ്വാസമായെങ്കിലും ആളുകൾ ഇപ്പോളും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. എഴുപത്തഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനൊന്നായിരം ആളുകളാണ് ഇപ്പോഴുള്ളത്. ആലുവ, പറവൂർ, ഏലൂർ മേഖലകളിലെ വീടുകളിൽ കഴിഞ്ഞദിവസം വെള്ളം കയറിയിരുന്നു. അതേസമയം ഇടമലയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറന്നു. 169 അടിയാണ് ഇടമലയാറിന്റെ പരമാവധി സംഭരണ ശേഷി. വയനാട്ടിൽ കനത്തമഴ തുടരുകയാണ്. കഴിഞ്ഞദിവസം ബാണാസുര ഡാമിന്റെ അണക്കെട്ട് അപ്രതീക്ഷിതമായി തുറന്നതിനെ തുടർന്ന് മേഖലയിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. മന്ത്രി ടി പി രാമകൃഷ്ണൻ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ ഇന്ന് സന്ദർശിക്കും. Content highlights:Water level decreses in Idukki dam


from mathrubhumi.latestnews.rssfeed https://ift.tt/2w14BrR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages