ന്യൂഡൽഹി: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. നിയമനം രാഷ്ട്രപതി അംഗീകരിച്ചതോടെ കേന്ദ്ര നിയമമന്ത്രാലയം ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറത്തിറക്കി. രാവിലെ തന്നെ കെ.എം ജഡോസഫിന്റെ നിയമനം കേന്ദ്രം അംഗീകരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കെ.എം. ജോസഫിനൊപ്പം തന്നെ കേരള ഹൈക്കോടതിയിലെ നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും നിയമമന്ത്രാലയത്തിൽ നിന്ന് വന്നിട്ടുണ്ട്. കെ.എം. ജോസഫിനെ കൂടാതെ രണ്ട് പുതിയ ജഡ്ജിമാരേക്കൂടി സുപ്രീംകോടതിയിലേക്ക് നിയമിക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഇന്ദിര ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണുമാണ് മറ്റ് രണ്ടുപേർ. ഇവരുടെ നിയമന ഉത്തരവുകളും കേന്ദ്ര നിയമമനന്ത്രാലയം ഇറക്കിയിട്ടുണ്ട്. മൂന്ന് ജഡ്ജിമാരുടെയും പേരുകൾ കൊളീജിയം ശുപാർശ ചെയ്തിരുന്നു. കെ.എം. ജോസഫിന്റെ പേര് കേന്ദ്രം തിരിച്ചയച്ചതായിരുന്നു. എന്നാൽ കൊളീജിയം തീരുമാനത്തിൽ ഉറച്ച് നിന്നതോടെയാണ് കേന്ദ്രം നിയമം അംഗീകരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2OHO2cY
via
IFTTT
No comments:
Post a Comment