രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം

ബെംഗളൂരു: ബന്ദിപ്പുർ ടൈഗർ റിസർവിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടകം. വനത്തിലൂടെയുള്ള ദേശീയപാതയിലൂടെ രാത്രിയാത്ര അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി വ്യക്തമാക്കി. ബന്ദിപ്പുർ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോൾ അത് വീണ്ടും ഉയർന്നുവരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ദിപ്പുർ വനത്തിലൂടെയുള്ള ദേശീയപാത 212 ലൂടെയുള്ള യാത്രയ്ക്ക് രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. രാത്രിയാത്രാ നിരോധനം നീക്കുന്നതിനും റോഡിന്റെ വീതികൂട്ടുന്നതിനും പിന്തുണ തേടി കേന്ദ്ര സർക്കാർ കർണാടകത്തിന് കത്ത് നൽകിയിരുന്നു. കർണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നൽകിയത്. അടിയന്തിരമായി ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ജൂലായ് 21 ന് അയച്ച കത്തിൽ കർണാടകത്തോട് ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലമായുള്ള കേരളത്തിന്റെആവശ്യമാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2KpdgcF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages