രക്തസാക്ഷി വാരാചരണം: സി.പി.ഐയേയും മാവോവാദികൾ തള്ളിപ്പറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

രക്തസാക്ഷി വാരാചരണം: സി.പി.ഐയേയും മാവോവാദികൾ തള്ളിപ്പറഞ്ഞു

കാളികാവ്: സംസ്ഥാനത്ത് തങ്ങളെ പിന്തുണച്ച സി.പി.ഐയെയും മാവോവാദികൾ തള്ളിപ്പറഞ്ഞു. രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി മാവോവാദികൾ പുറത്തിറക്കിയ ലഘുലേഖയിലാണ് സി.പി.ഐ. ഉൾപ്പെടെയുള്ള ഇടതുപാർട്ടികളെ രൂക്ഷമായി വിമർശിച്ചിട്ടുള്ളത്. സി.പി.എം, സി.പി.ഐ, സി.പി.ഐ(എം.എൽ) തുടങ്ങിയ ഇടതുപാർട്ടികൾ തിരുത്തൽവാദികളാണെന്ന് പറയുന്നുണ്ട്. ഇവരുടെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കണമെന്നാണ് ലഘുലേഖ. കോഴിക്കോട് നല്ലളത്താണ് ലഘുലേഖകൾ പതിച്ചിട്ടുള്ളത്. രക്തസാക്ഷി വാരാചരണം തുടങ്ങി രണ്ടാമത്തെ തവണയാണ് നല്ലളത്ത് ലഘുലേഖകൾ പ്രത്യക്ഷപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെയാണ് വീണ്ടും ലഘുലേഖ പതിച്ചത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. സി.പി.ഐക്കെതിരായ പരാമർശം അധികൃതർ വിശ്വാസത്തിലെടുത്തിട്ടില്ല. സംസ്ഥാനത്ത് മാവോവാദി പ്രവർത്തനത്തെ പിന്തുണച്ചത് സി.പി.ഐ മാത്രമാണ്. സി.പി.ഐയുടെ എതിർപ്പ് ഉള്ളതിനാണ് മാവോവാദികൾക്കെതിരെ സർക്കാർ ഇപ്പോഴും നടപടിക്ക് മുന്നിട്ടിറങ്ങാത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2OGMZtG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages