ലോകചാമ്പ്യനെ തോല്‍പിച്ച് സിന്ധു സെമിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

ലോകചാമ്പ്യനെ തോല്‍പിച്ച് സിന്ധു സെമിയില്‍

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു സെമിഫൈനലിൽകടന്നു. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സിന്ധുവിന്റെ സെമിപ്രവേശനം. സ്കോർ: 21-17, 21-19. ഇത്നാലാം തവണയാണ് സിന്ധു ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തുന്നത്. അതേസമയം, സൈന നേവാളിനു പിന്നാലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സായ് പ്രണീതും ക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ കെന്റോ മോമോട്ടോയോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പ്രണീതിന്റെ തോൽവി. സ്കോർ: 12-21, 12-21. നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേത്രി സ്പാനിഷ് താരം കരോലിന മാരിനോട് തോറ്റാണ് സൈന പുറത്തായത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നുസൈനയുടെയും തോൽവി. 6-21, 11-21. തുടർച്ചയായി എട്ടുതവണ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തുന്ന ആദ്യ താരമെന്ന റെക്കോഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ തോൽവി. 2015-ലെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആവർത്തനം തന്നെയായിരുന്നു ഇത്. അന്നും സൈനയ്ക്ക് മാരിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. മുപ്പത്തിയൊന്ന് മിനിറ്റിനുള്ളിലാണ് പത്താം സീഡായ സൈന ഏഴാം സീഡായ മാരിനോട് അടിയറവ് പറഞ്ഞത്. ആദ്യ ഗെയിം 21-6ന് നേടിയ മാരിൻ രണ്ടാം ഗെയിമിലും (21-11) ആധിപത്യം തുടർന്നു. 2015 ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്ന സൈന കഴിഞ്ഞ വർഷം വെങ്കലം നേടിയിരുന്നു. 2013-ലെ ചാമ്പ്യൻ തായ്ലൻഡിന്റെ രത്ചനോക് ഇന്തനോണിനെ തോൽപിച്ചാണ് സൈന ക്വാർട്ടറിലെത്തിയത്. മികസ്ഡ് ഡബിൾസിലും ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. സീഡില്ലാ താരങ്ങളായ അശ്വിനി പൊന്നപ്പയും സാത്വിക് റെഡ്ഡിയുമടങ്ങുന്ന സഖ്യവും സെമി കാണാതെ പുറത്തായി. ചൈനീസ് ജോഡിയായ സെൻ സിവെയ്-ഹ്വാങ് യാക്വിയോങ് എന്നിവരാണ് ഇന്ത്യൻ സഖ്യത്തെ തോൽപിച്ചത്. 36 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു. ആദ്യ ഗെയിമിൽ ചെറുത്തുനിന്ന ഇന്ത്യൻ സഖ്യം രണ്ടാം ഗെയിമിൽ പെട്ടെന്ന് കീഴടങ്ങി. സ്കോർ: 21-17, 21-10. Content Highlights:badminton world championships pv sindhu in semies


from mathrubhumi.latestnews.rssfeed https://ift.tt/2KoTCO0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages